മമ്മൂട്ടിയുടെ പുതിയ ത്രില്ലറിന് പേര് - പരോള്‍ !

ചൊവ്വ, 20 ജൂണ്‍ 2017 (16:53 IST)

Widgets Magazine
Mammootty, Parole, Sharath Sandith, Miya, Jail, Joshiy, മമ്മൂട്ടി, പരോള്‍, ശരത് സന്ദിത്, മിയ, ജയില്‍, ജോഷി

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ജയില്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 
 
പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ‘പരോള്‍’ എന്ന് പേരിട്ടു. ബാംഗ്ലൂരാണ് പ്രധാന ലൊക്കേഷന്‍. 25 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യഷെഡ്യൂളില്‍ കൂടുതലും ഒരു ജയിലിന്‍റെ പശ്ചാത്തലത്തിലായിരിക്കും.
 
രണ്ടു ഷെഡ്യൂളുകളായാണ് പരോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ പൂര്‍ണമായും കേരളത്തിലാണ് ചിത്രീകരിക്കുന്നത്. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്.
 
ഈ സിനിമ ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും ഒരു തടവുകാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒട്ടേറെ പ്രൊജക്ടുകള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടി ഈ തിരക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, വെരി സ്പെഷ്യല്‍ എന്നുപറയാവുന്ന ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടായിരിക്കുമെന്ന് കരുതാം.
 
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകന്‍ മാജിക്കില്‍ തമിഴ് ചിത്രങ്ങള്‍ തകരുന്നു, തമിഴകത്ത് മോഹന്‍ലാല്‍ തരംഗം !

തമിഴകം കീഴടക്കുകയാണ് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍. ഇത്രയും ഉജ്ജ്വലമായ ആക്ഷന്‍ ...

news

ബാഹുബലി രണ്ടാം ഭാഗം: 51 ദിവസം കൊണ്ട് 3 കോടി മറികടന്ന് ഏരീസ് പ്ലെക്സ്

രാജ്യത്തെ ഇരട്ട 4 കെ പ്രോജെക്ഷന്‍ തീയേറ്ററുകളില്‍ ബാഹുബലി സിനിമ പരമ്പരയ്ക്ക് റെക്കോര്‍ഡ് ...

news

അപരിചിതനായ കാര്‍ ഡ്രൈവറും ഭീതിജനകമായ വഴികളും ? ആ രാത്രി ഒരിക്കലും മറക്കാന്‍ കഴിയില്ല - ശ്രിന്റ വ്യക്തമാക്കുന്നു !

കൊച്ചിയില്‍ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സ്ത്രീകളുടെ സുരക്ഷിതത്വം ...

news

ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് നിവിന്‍ അന്നങ്ങനെ പറഞ്ഞത്; മഞ്ജിമ വ്യക്തമാക്കുന്നു !

ബാലതാരമായാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു വടക്കന്‍ ...

Widgets Magazine