മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ വരുന്നു, മോഹന്‍ലാലിന്‍റെ വില്ലന്‍ വന്നതിന് ശേഷം!

വ്യാഴം, 27 ജൂലൈ 2017 (16:41 IST)

Widgets Magazine
Mammootty, Mohanlal, B Unnikrishnan, Villain, Vishal, മമ്മൂട്ടി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, വില്ലന്‍, വിശാല്‍

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നിന്നുതിരിയാന്‍ നേരമില്ലാത്തത്ര തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 2020 വരെയുള്ള ഡേറ്റുകള്‍ പല സംവിധായകര്‍ക്കായി വീതിച്ചുനല്‍കിയിരിക്കുകയാണ് മമ്മൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കൂട്ടത്തില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ത്രില്ലറും ഉള്‍പ്പെടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ ഉണ്ണികൃഷ്ണന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് സൂചന.
 
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ മലയാളത്തിലെയും അന്യഭാഷയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കും. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി - ബി ഉണ്ണികൃഷ്ണന്‍ കോമ്പിനേഷനില്‍ ഒരു ചിത്രം വരുന്നത് എന്നതുകൊണ്ടുതന്നെ ആരാധകപ്രതീക്ഷയും ഏറെ ഉയരത്തിലാണ്.
 
‘പ്രമാണി’ ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. അതില്‍നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ പ്രൊജക്ട് എന്നാണ് വിവരം. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മലയാള സിനിമയിലെ തീരാനഷ്ടമായിരുന്നു നടന്‍ ജയന്റെ മരണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ ...

news

ദിലീപ് വീണു, മലയാള സിനിമയില്‍ ഇനി മോഹന്‍ലാല്‍ ഭരണം!

മലയാള സിനിമയെ അടക്കിഭരിച്ച കൊച്ചിരാജാവിന്‍റെ പതനം അവിശ്വസനീയതയോടെയാണ് ഇപ്പോഴും എല്ലാവരും ...

news

കോടികള്‍ മുടക്കി നയന്‍‌താര തന്റെ കാമുകന് നല്‍കിയ സ്നേഹസമ്മാനം ?

നയന്‍താരയെ പറ്റി പല ഗോസിപ്പുകള്‍ വരുന്നുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തിലും ...

Widgets Magazine