മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌ന്‍ ? ‘രാജ 2’ വിശേഷങ്ങള്‍ !

തിങ്കള്‍, 2 ജനുവരി 2017 (15:40 IST)

Widgets Magazine
Mammootty, Peter Hein, Prithviraj, Shaji, Vysakh, Udaykrishna, Pulimurugan, മമ്മൂട്ടി, പീറ്റര്‍ ഹെയ്‌ന്‍, പൃഥ്വിരാജ്, ഷാജി, വൈശാഖ്, ഉദയ്കൃഷ്ണ, പുലിമുരുകന്‍

വൈശാഖ് തന്‍റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചുകഴിഞ്ഞു - ‘രാജ 2’. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാകുന്നത്. പോക്കിരിരാജയിലെ ‘രാജ’ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രം സ്വീകരിച്ചുകൊണ്ടാണ് പുതിയ കഥ പിറക്കുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. ടോമിച്ചന്‍ മുളകുപ്പാടം ചിത്രം നിര്‍മ്മിക്കും. 
 
പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജനായി വേഷമിട്ട പൃഥ്വിരാജ് ‘രാജ 2’ല്‍ ഉണ്ടാകില്ല. അതായത്, മമ്മൂട്ടിയുടെ മാത്രം മരണമാസ് അവതരണമായിരിക്കും രാജ 2. മാത്രമല്ല, പോക്കിരിരാജയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമയില്‍ മമ്മൂട്ടിക്ക് നായികയുണ്ടാകും.
 
വേറൊരു വലിയ പ്രത്യേകതയുണ്ട്. ഈ സിനിമയിലും ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബജറ്റ് 30 കോടിയോളമാകുമെന്നും വിവരമുണ്ട്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര കോമഡി രംഗങ്ങളും രാജ 2ല്‍ ഉണ്ടാകും.
 
പോക്കിരിരാജയിലെ കഥാപശ്ചാത്തലമായിരിക്കില്ല രാജ 2ന്‍. ഇത് ഇന്ത്യയിലെ വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള കഥയാകും പറയുക. രാജ എന്ന അധോലോകനായകന്‍റെ സഞ്ചാരപാതകളായിരിക്കും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് കാണിച്ചുതരുന്നത്. ഷാജി തന്നെയാകും ഛായാഗ്രഹണം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി പീറ്റര്‍ ഹെയ്‌ന്‍ പൃഥ്വിരാജ് ഷാജി വൈശാഖ് ഉദയ്കൃഷ്ണ പുലിമുരുകന്‍ Prithviraj Shaji Vysakh Udaykrishna Pulimurugan Mammootty Peter Hein

Widgets Magazine

സിനിമ

news

''പുറത്തിറങ്ങുമ്പോൾ കാൽ തൊട്ട് തൊഴാൻ വരുന്നവരെ കണ്ടിട്ടുണ്ട്, പക്ഷേ...'' - മഞ്ജു വാര്യർ പറയുന്നു...

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോൾ പാപ്പരാസികൾ പിടിച്ച് കെട്ടിക്കാൻ നോക്കിയ ഒരാളുണ്ട്. ...

news

മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു! പുലിമുരുകന്റെ റെക്കോർഡ് തകർക്കാൻ മോഹൻലാൽ!

പുലിമുരുകൻ - മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം, ആദ്യ 150 കോടി ചിത്രം, മലയാളികളെ ...

news

''അഭിനയം ഇല്ലാത്ത ലോകത്ത് ഞാൻ സന്തോഷവാനായിരിക്കും'' - മോഹൻലാൽ

മലയാളത്തിനേക്കാൾ ആരാധന തമിഴ് സിനിമയിൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്ധമായ ...

news

സെല്‍ഫി വന്നതോടെ ആണും പെണ്ണും തൊട്ടുരുമ്മിനിന്നാണ് ഫോട്ടോയെടുക്കുന്നത്, ദേഹത്തുരസിയുളള ഇത്തരം സെല്‍ഫി വേണ്ട: കെ.ജെ യേശുദാസ്

സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുളളവരെ വിഷമിപ്പിക്കരുതെന്നും മറച്ചുവെക്കേണ്ടത് മറച്ചുതന്നെ ...

Widgets Magazine