പേരുമാറ്റിയാലെങ്കിലും മോഹന്‍ലാലിനോട് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ സൂര്യയ്ക്ക്!

ബുധന്‍, 18 ജനുവരി 2017 (15:59 IST)

Widgets Magazine
Mohanlal, Suriya, C3, S3, Singa, Dulquer, Prithviraj, മോഹന്‍ലാല്‍, സൂര്യ, സി 3, എസ് 3, സിങ്കം, ദുല്‍ക്കര്‍, പൃഥ്വിരാജ്

സൂര്യയ്ക്ക് ഏറെ ഫാന്‍സുണ്ട് കേരളത്തില്‍. വിജയ് കഴിഞ്ഞാല്‍ പിന്നെ തമിഴ് താരങ്ങളില്‍ സൂര്യയോടാണ് മലയാളികള്‍ക്ക് പ്രിയം കൂടുതല്‍. പക്ഷേ ഇത്തവണ, പുതിയ ചിത്രവുമായി വരുമ്പോള്‍ അത് ഇത്തിരി കടുപ്പമുള്ള ഒരു തീരുമാനമായിരിക്കും എന്ന് പറയാതെ വയ്യ.
 
കാരണം, മലയാളത്തിന്‍റെ ബോക്സോഫീസ് തമ്പുരാന്‍ മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആ സമയത്ത് തിയേറ്ററുകളിലുണ്ടാവും. അതുകൊണ്ടുതന്നെ സൂര്യച്ചിത്രത്തിന് എത്രമാത്രം നല്ല സ്വീകരണം ലഭിക്കും എന്ന് കണ്ടറിയണം.
 
സൂര്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സിങ്കത്തിന്‍റെ മൂന്നാം ഭാഗമാണ് 26ന് പ്രദര്‍ശനത്തിനെത്തുന്നത്. ‘എസ് 3’ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് ചിത്രത്തിന് പേര് ‘സി 3’ എന്ന് മാറ്റിയിട്ടുണ്ട്. നികുതിക്കുറവിന് വേണ്ടിയാണ് പേരുമാറ്റം.
 
അവസാനനിമിഷം പേരിലുണ്ടായ മാറ്റം സിനിമയ്ക്ക് ദോഷം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്തായാലും, പേര് മാറിയെത്തിയാലും ഇല്ലെങ്കിലും മലയാളക്കരയില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തോട് മുട്ടിനില്‍ക്കാന്‍ സൂര്യയുടെ സിനിമയ്ക്ക് കഴിയുമോ ഈ മാസം അവസാനം അറിയാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകനും ആറാം തമ്പുരാനും വമ്പന്‍ ഹിറ്റായതിന് മറ്റൊരു കാരണമുണ്ട്!

മോഹന്‍ലാല്‍ സിനിമകള്‍ക്ക് വമ്പന്‍ ബിസിനസ് നടക്കുന്ന കാലമാണിത്. ദൃശ്യവും ഒപ്പവും ...

news

ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിമ്പിളാകാൻ കഴിയുമോ? സൂര്യയെ അത്ഭുതപ്പെടുത്തിയ പിണറായി വിജയൻ!

ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാകാന്‍ കഴിയുമോ'?. ചോദിയ്ക്കുന്നത് നടൻ സൂര്യ ആണ്. ...

news

മമ്മൂട്ടി കാരണമാണ് പൃഥ്വിയ്ക്ക് ബ്രേക്ക് ലഭിച്ചത്, പടം രണ്ടും സൂപ്പർ ഹിറ്റുമായി!

ചില സിനിമകൾ എഴുതി തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ ...

news

കുപ്പിയും വീഞ്ഞും പഴയത് തന്നെ, പക്ഷേ റെക്കോർഡ് പുതിയതാണ്! 'തെരി'യെ കടത്തിവെട്ടി 'ഭൈരവ'!

പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ബോക്സ് ഓഫീസിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ...

Widgets Magazine