Widgets Magazine Widgets Magazine

ഗ്രേറ്റ്‌ഫാദര്‍ കണ്ട് ഞെട്ടി, ഹനീഫ് അദേനിക്ക് മോഹന്‍ലാലിന്‍റെ ഡേറ്റ്? ഡോണ്‍ ആവാന്‍ മോഹന്‍ലാല്‍ !

വ്യാഴം, 9 മാര്‍ച്ച് 2017 (15:46 IST)

Widgets Magazine
Mammootty, Mohanlal, The Great Father, Haneef Adeni, Prithviraj, മമ്മൂട്ടി, മോഹന്‍ലാല്‍, ദി ഗ്രേറ്റ്ഫാദര്‍, ഹനീഫ് അദേനി, പൃഥ്വിരാജ്

ദി ഗ്രേറ്റ്ഫാദര്‍ വരികയാണ്. ഈ മാസം 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.
 
ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഹനീഫ് അദേനിക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഗ്രേറ്റ്ഫാദര്‍ ഒരുക്കിയിരിക്കുന്നതിന്‍റെ ശൈലി അങ്ങേയറ്റം ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ഹനീഫ് അദേനിക്ക് അടുത്ത പടത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു എന്നാണ് വിവരം.
 
ഒരു മികച്ച ത്രില്ലര്‍ കഥയാണത്രേ മോഹന്‍ലാലിനായി ഹനീഫ് അദേനി തയ്യാറാക്കിയത്. എന്തായാലും ആദ്യചിത്രം മമ്മൂട്ടിയെയും രണ്ടാം ചിത്രം മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരുക്കാന്‍ അവസരം ലഭിച്ച അപൂര്‍വം സംവിധായകരുടെ ഗണത്തിലേക്ക് ഹനീഫ് അദേനി ഇടം പിടിക്കുകയാണ്.
 
ഒടുവിലാന്‍: ഹനീഫ് അദേനി ഗ്രേറ്റ്ഫാദറിന്‍റെ കഥയുമായി ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണ്. ചിത്രത്തില്‍ പൃഥ്വി നായകനാകണമെന്നായിരുന്നു അദേനിയുടെ ആഗ്രഹം. എന്നാല്‍ ഈ ചിത്രം കൂടുതല്‍ യോജിക്കുക മമ്മൂട്ടിക്കായിരിക്കുമെന്ന് പറഞ്ഞത് പൃഥ്വിയാണ്. ഗ്രേറ്റ്ഫാദര്‍ നിര്‍മ്മിക്കാനും പൃഥ്വി തയ്യാറായി.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇന്ത്യൻ പ്രണയകഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട്!

ഫഹദ് ഫാസിൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു ഇന്ത്യൻ പ്രണയ ...

news

നയന്‍സാവാന്‍ അത്ര എളുപ്പമല്ല! ഇതൊക്കെയാണ് കാരണം...

വനിതാദിനമായ ഇന്നലെ തെന്നിന്ത്യൻ താരസുന്ദരി നയന്‍താരയ്ക്ക് സ്‌പെഷല്‍ ആശംസയുമായി ...

news

വിമർശനങ്ങൾക്കിടെ അവരെ അഭിനന്ദിക്കാൻ ഞാൻ മറന്നുപോയി: സനൽ കുമാർ

സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിമർശിക്കുന്നതിനിടയിൽ പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിക്കാൻ ...

news

മമ്മൂട്ടിയുടെ ദളപതിയ്ക്ക് ശേഷം മറ്റൊരു 'ഗാങ്‌സ്റ്റര്‍' ചിത്രമെത്തുന്നു, സംവിധാനം മണിരത്നം!

മമ്മൂട്ടി, രജനീകാന്ത്, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം ...

Widgets Magazine Widgets Magazine