Widgets Magazine Widgets Magazine

ഗ്രാന്‍‌ഡ്മാസ്റ്ററായി മോഹന്‍ലാല്‍ വീണ്ടും, രജനികാന്തിന്‍റെ നിര്‍മ്മാതാവ് റെഡി!

വെള്ളി, 27 ജനുവരി 2017 (13:57 IST)

Widgets Magazine
Mohanlal, B Unnikrishnan, Rajanikanth, Vishal, Salman Khan, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, രജനികാന്ത്, വിശാല്‍, സല്‍മാന്‍ ഖാന്‍

മോഹന്‍ലാലിന്‍റെ അടുത്ത സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.
 
വിശാല്‍, ശ്രീകാന്ത് തുടങ്ങിയ അന്യഭാഷാതാരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകും. ഏറ്റവും കൌതുകകരമായ കാര്യം സല്‍മാന്‍ ഖാന്‍, രജനികാന്ത് തുടങ്ങിയവരുടെ സിനിമകള്‍ നിര്‍മ്മിച്ചയാള്‍ ഈ മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവാകുന്നു എന്നതാണ്.
 
കോടികള്‍ വാരിയ ബജ്‌റംഗി ബായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ നിര്‍മ്മാതാവായ റോക്‍ലൈന്‍ വെങ്കിടേഷ് ആണ് ഈ സിനിമയുടെ നിര്‍മ്മാണം. മുപ്പത് കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന സിനിമ ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.
 
ഈ സിനിമ ഗ്രാന്‍‌ഡ്മാസ്റ്റര്‍ എന്ന മുന്‍ ചിത്രത്തിന്‍റെ മാതൃക പിന്തുടരുമെന്നാണ് സൂചന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസാകും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ജീത്തു ജോസഫ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ബിജുമേനോന്‍റെ കൈ ഒടിഞ്ഞു; ഷൂട്ടിംഗ് മുടങ്ങി

ജീത്തു ജോസഫിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ലക്‍ഷ്യം’ എന്ന ചിത്രത്തില്‍ ...

news

വിജയ് 62 - സംവിധാനം എ ആര്‍ മുരുഗദോസ്; കഥ ഇതാണ്!

ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത സിനിമ - അതായത് വിജയ് 61 - സംവിധാനം ചെയ്യുന്നത് അറ്റ്‌ലീ ...

news

യോദ്ധ 2 ഇനി വരില്ല, കാരണം മോഹന്‍ലാലോ ജഗതിയോ അല്ല!

തൈപ്പറമ്പില്‍ അശോകനും അരശും‌മൂട്ടില്‍ അപ്പുക്കുട്ടനും വീണ്ടും വരുമോ? മലയാള സിനിമയിലെ ...

news

വിജയ് ചിത്രമാണെങ്കിലും രക്ഷയില്ല; ഭൈരവ കേരളത്തില്‍ തകര്‍ന്നടിഞ്ഞു!

മലയാള സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാതെ അനിശ്ചിതകാല സമരം തുടര്‍ന്നപ്പോള്‍ ആ സമരം ...

Widgets Magazine Widgets Magazine