ഇനിയൊരു മമ്മൂട്ടിച്ചിത്രമോ? സത്യന്‍ അന്തിക്കാട് ആലോചിക്കുന്നതെന്ത്?

ശനി, 24 ജൂണ്‍ 2017 (16:38 IST)

Widgets Magazine
Mammootty, Mohanlal, Sathyan Anthikkad, Sreenivasan, Dileep, മമ്മൂട്ടി, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, ദിലീപ്

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ചതല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
 
മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉടനെ അത്തരമൊരു പ്രൊജക്ടിന് സാധ്യതയില്ല. എങ്കിലും അധികം വൈകാതെ സത്യന്‍ അന്തിക്കാടില്‍ നിന്നും ഒരു മമ്മൂട്ടിച്ചിത്രം പ്രതീക്ഷിക്കാം.
 
മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീം ഇനിയും ഒന്നിക്കുന്നത് രസകരമായ ഒരു കുടുംബചിത്രത്തിനായി ആയിരിക്കും എന്നുറപ്പിക്കാം. അത് ഗോളാന്തരവാര്‍ത്ത പോലെ രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങള്‍ക്കും രമേശന്‍ നായര്‍ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാര്‍ത്ത.
 
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ്‌ മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള്‍ മാത്രം. ശേഖരമേനോന്‍ (തിലകന്‍) എന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍റെ തിരോധാനവും അയാളുടെ അയല്‍ക്കാരനായ ഹരീന്ദ്രന്‍ (മമ്മൂട്ടി) എന്ന കോണ്‍ട്രാക്ടര്‍ അതേപ്പറ്റി നടത്തുന്ന അന്വേഷണവുമായിരുന്നു ഒരാള്‍ മാത്രത്തിന്‍റെ പ്രമേയം. ലളിതമായി ആരംഭിച്ച്‌ ഒരു ത്രില്ലറിന്‍റെ ചടുലതയിലേക്ക് ചുവടുമാറിയ ഒരാള്‍ മാത്രത്തില്‍ ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയവര്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൈതപ്രം - ജോണ്‍സണ്‍ ടീമിന്‍റെ മികച്ച ഗാനങ്ങള്‍ ഒരാള്‍ മാത്രത്തില്‍ ഉണ്ടായിരുന്നു. വിപിന്‍ മോഹനായിരുന്നു ഛായാഗ്രഹണം. 
 
ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ദിലീപ് Mohanlal Sreenivasan Dileep Mammootty Sathyan Anthikkad

Widgets Magazine

സിനിമ

news

ജയറാമിനെ വിളിക്കാന്‍ മമ്മൂട്ടിയാണ് പറഞ്ഞത് !

ജയറാമിനെ വിളിക്കാന്‍ മമ്മൂട്ടിയാണ് പറഞ്ഞത്. അതനുസരിച്ച് ജയറാമിനെ വിളിച്ചു. പക്ഷേ...

news

ആദ്യം അതിനൊരു തീരുമാനമാകട്ടെ, പിന്നെയാകാം സിനിമാഭിനയം‍; അനുഷ്ക പറയുന്നു !

ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയെ ...

news

നടിയോട് ഒറ്റ രാത്രിക്ക് വില പറഞ്ഞു; സൗദി രാജകുമാരന് കിട്ടിയത് എട്ടിന്റെ പണി !

ഹോട്ട് സുന്ദരിയായ കിം കര്‍ദാഷിയാനെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ഹോളിവുഡ് നടിയും ...

news

ഒരാള്‍ ഒരുദിവസം മിനിമം 8 ലിറ്റര്‍ വെള്ളം കുടിക്കണം, എന്നിട്ടത് മൂത്രമൊഴിച്ച് കളയണം!

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് റാഫി. ...

Widgets Magazine