ആ പപ്പയും അപ്പൂസും വീണ്ടുമെത്തുമോ? മമ്മൂട്ടി - ഫാസില്‍ ചിത്രം എന്ന്?

വെള്ളി, 21 ഏപ്രില്‍ 2017 (15:25 IST)

Widgets Magazine
Mammootty, Fasil, Fahad, Dileep, Jayaram, Rakshadhikari Baiju, മമ്മൂട്ടി, ഫാസില്‍, ഫഹദ് ഫാസില്‍, ദിലീപ്, ജയറാം, രക്ഷാധികാരി ബൈജു

മലയാളത്തിലെ ഏറ്റവും മികച്ച ചില സിനിമകള്‍ മമ്മൂട്ടി - ഫാസില്‍ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിന്‍റെ സിനിമകള്‍ കലാപരമായി മികച്ചതായിരിക്കുമ്പോള്‍ തന്നെ ബ്ലോക്ബസ്റ്ററുകളായി മാറുകയും ചെയ്തിട്ടുണ്ട്.
 
പപ്പയുടെ സ്വന്തം അപ്പൂസാണ് മമ്മൂട്ടി - ഫാസില്‍ ടീമിന്‍റെ ഏറ്റവും മികച്ച വിജയചിത്രങ്ങളില്‍ ഒന്ന്. 1992ല്‍ റിലീസായ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. മികച്ച ഗാനരംഗങ്ങളും മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമായിരുന്നു ആ സിനിമയുടെ വിജയരഹസ്യം.
 
മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ വിനയചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി മിന്നിത്തിളങ്ങി. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഭാവപ്രകടനം സാധ്യമായ ചിത്രമാണ്.
 
മോഹന്‍ലാലിനൊപ്പം മമ്മൂട്ടി നായകനായ ഹരികൃഷ്ണന്‍സാണ് ഫാസിലിന്‍റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്ന്. ആ സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിക്കുകയായിരുന്നു. 
 
ഈറ്റില്ലം, പൂവിനുപുതിയ പൂന്തെന്നല്‍, കിളിപ്പേച്ച് കേട്ക്കവാ, കൈയെത്തും ദൂരത്ത് എന്നിവയാണ് മമ്മൂട്ടി അഭിനയിച്ച മറ്റ് ഫാസില്‍ ചിത്രങ്ങള്‍. 
 
മമ്മൂട്ടിയും ഫാസിലും വീണ്ടും ഒന്നിക്കണം എന്നത് പ്രേക്ഷകരുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. 2011ല്‍ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിന് ശേഷം ഫാസില്‍ സിനിമാലോകത്തുനിന്ന് മാറിനില്‍ക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കിക്കൊണ്ട് കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഒടുവിൽ കട്ടപ്പ മാപ്പു പറഞ്ഞു, ബാഹുബലി പ്രതീക്ഷയോടെ കർണാടകയിലേക്ക്; തമിഴ് ജനത അടങ്ങിയിരിക്കുമോ?

ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ഏപ്രിൽ 28നാണ് ചിത്രം റിലീസ് ...

news

ഒടിയൻ - മണ്ണിന്റെ മണമുള്ള ഒരു ത്രില്ലർ! മാജിക്കൽ റിയലിസവുമായി മോഹൻലാൽ!

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ...

news

ഗ്രേറ്റ് ഫാദർ നൂറ് കോടിയിലേക്ക്?!

കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയെ വേറെ ലെവ‌ലിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. എന്നാൽ, ...

news

ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡുകൾ പൊട്ടിക്കാൻ ഒരാൾ വരുന്നുണ്ട്!

മമ്മൂട്ടി ആരാധകരുടെ കുറച്ചു വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് മെഗാസ്റ്റാറിന്റെ ദ ...

Widgets Magazine