ആ കേസ് അവധിക്ക് വയ്ക്കുന്നില്ല, തോമ വരുന്നു!

തിങ്കള്‍, 15 മെയ് 2017 (14:03 IST)

Widgets Magazine
Mohanlal, Bhadran, Sphadikam, Mammootty, Jayaram, Dulquer, മോഹന്‍ലാല്‍, ഭദ്രന്‍, സ്ഫടികം, മമ്മൂട്ടി, ജയറാം, ദുല്‍ക്കര്‍

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പോലും, ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
 
സ്ഫടികം ഒരുക്കിയ സംവിധായകന്‍ ഭദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്. മോഹന്‍ലാലിനോട് ഭദ്രന്‍ കഥ പറഞ്ഞുകഴിഞ്ഞു. ഭദ്രന്‍ പറഞ്ഞ കഥയില്‍ ആവേശഭരിതനായ മോഹന്‍ലാല്‍ എത്രയും വേഗം തിരക്കഥ പൂര്‍ത്തിയാക്കി പ്രൊജക്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
 
നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് ഭദ്രന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്ര സൃഷ്ടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
തിരക്കഥ പൂര്‍ത്തിയായാലുടന്‍ മറ്റ് പ്രൊജക്ടുകളൊക്കെ നീട്ടിവച്ച് ഭദ്രന്‍ ചിത്രം ചെയ്യാനാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു.
 
2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 12 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്‍കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്‍.
 
ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന്‍ ചിത്രങ്ങളാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ്ഫാദറിലൂടെ 2017 സ്വന്തം പേരിലെഴുതി മമ്മൂട്ടി!

ഇതൊരു അത്ഭുതമാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല. കൈയില്‍ നുള്ളിനോക്കിയാണ് യാഥാര്‍ത്ഥ്യം ...

news

ഗ്രേറ്റ്ഫാദറിലൂടെ ഇവരും മമ്മൂട്ടിയുടെ ടീമായി!

മലയാള സിനിമയെ സമീപകാലത്ത് പിടിച്ചുകുലുക്കിയ ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍. എല്ലാ കളക്ഷന്‍ ...

news

ഗ്രേറ്റ്ഫാദര്‍ കളക്ഷന്‍ 70 കോടി? മമ്മൂട്ടി അടുത്ത അശ്വമേധത്തിന്!

ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ...

news

മമ്മൂട്ടി താരങ്ങളുടെ താരം, നിര്‍മ്മാതാക്കള്‍ ക്യൂവില്‍; താരമൂല്യം പരകോടിയില്‍, പ്രതിഫലം കുത്തനെ ഉയര്‍ന്നു!

മമ്മൂട്ടി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ ...

Widgets Magazine