യോദ്ധ 2 ഇനി വരില്ല, കാരണം മോഹന്‍ലാലോ ജഗതിയോ അല്ല!

യോദ്ധാ 2 വേണ്ടെന്നുവയ്ക്കുന്നു?!

Yoddha, Mohanlal, Jagathi, Sangeeth Sivan, A R Rahman, Santosh Sivan, യോദ്ധാ, മോഹന്‍ലാല്‍, ജഗതി, സംഗീത് ശിവന്‍, എ ആര്‍ റഹ്‌മാന്‍, സന്തോഷ് ശിവന്‍
Last Modified ബുധന്‍, 25 ജനുവരി 2017 (16:59 IST)
തൈപ്പറമ്പില്‍ അശോകനും അരശും‌മൂട്ടില്‍ അപ്പുക്കുട്ടനും വീണ്ടും വരുമോ? മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിരിച്ചിത്രമായ ‘യോദ്ധാ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ? ഇടക്കാലത്ത് അങ്ങനെയൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇനി അതിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോദ്ധായുടെ രണ്ടാം ഭാഗമുണ്ടായാല്‍ അതില്‍ നിന്ന് ജഗതിയെ മാറ്റിനിര്‍ത്താനാവില്ല എന്നത് ഏറ്റവും പ്രധാന കാരണമാണ്. ജഗതിയുടെ ഇപ്പോഴത്തെ ശാരീരിക സ്ഥിതിയനുസരിച്ച് സമീപഭാവിയില്‍ അതുപോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ല. എന്നാല്‍ ഇതുമാത്രമല്ല, യോദ്ധാ 2 വരാനുള്ള സാധ്യത മങ്ങുന്നതിനുള്ള കാരണം.

യോദ്ധായുടെ രണ്ടാം ഭാഗമെന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ അതിനും അപ്പുറത്തുനില്‍ക്കുന്ന ഒരു സിനിമയാവും പ്രതീക്ഷിക്കുക. അതിന് പറ്റിയ ഒരു കഥയുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. യോദ്ധായുടെ സംവിധായകനായ സംഗീത് ശിവന് തന്നെ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന കാര്യത്തില്‍ നിശ്ചയം പോരാ.

“ഇന്ന് സിനിമയില്‍ ഒരുപാട് മാറ്റം വന്നു. പണ്ട് ഞാന്‍ സിനിമ ചെയ്തിരുന്ന ചുറ്റുപാട് മാറി. ടെക്നിക്ക് മാറി. കഥ പറയുന്ന രീതി മാറി. എനിക്ക് വില്ലേജ് ലൈഫ് ചെയ്യാനൊന്നും അറിയില്ല. ഇന്ന് മോഹന്‍ലാലിനെ വച്ച് ഒരു പടം ചെയ്യണമെങ്കില്‍ കുറേ പഠിക്കാനുണ്ട്. അദ്ദേഹവുമായി ഒരു പടം ചെയ്താല്‍ ഇതുവരെ ചെയ്യാത്ത പടമായിരിക്കണം. എല്ലാവരെയും പോലുള്ള പടം ചെയ്തിട്ട് കാര്യമില്ല. എന്തെങ്കിലും വ്യത്യസ്തത ഉണ്ടാവണം. ഇനി യോദ്ധാ പോലൊരു പടമാണ് എന്‍റെ മനസില്‍. അത് യോദ്ധാ 2 ആയിരിക്കുമോ എന്ന് പറയാന്‍ കഴിയില്ല” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംഗീത് ശിവന്‍ പറയുന്നു.

എ ആര്‍ റഹ്‌മാനായിരുന്നു യോദ്ധായുടെ സംഗീതം. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദായിരുന്നു എഡിറ്റിംഗ്. അങ്ങനെ പ്രതിഭകളുടെ ഒരു കൂട്ടായ്മയിലാണ് യോദ്ധാ ഒരുങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :