മമ്മൂട്ടിയെ കാണാന്‍ വീണ്ടും - റായ് ലക്‍ഷ്മി!

Raai Laxmi, Mammootty, Kozhithankachan, Sethu, Master Piece, റായ് ലക്ഷ്മി, മമ്മൂട്ടി, കോഴിത്തങ്കച്ചന്‍, സേതു, മാസ്റ്റര്‍ പീസ്
BIJU| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (16:00 IST)
മമ്മൂട്ടിച്ചിത്രങ്ങളില്‍ എപ്പോഴും നായികമാര്‍ക്ക് വളരെ പ്രാധാന്യം നല്‍കാറുണ്ട്. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളെ മമ്മൂട്ടിച്ചിത്രങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.

മമ്മൂട്ടി - ശോഭന, മമ്മൂട്ടി - ഉര്‍വ്വശി, മമ്മൂട്ടി - സുമലത അങ്ങനെ എത്രയെത്ര മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു കൂട്ടുകെട്ടാണ് മമ്മൂട്ടി - റായ് ലക്‍ഷ്മി.

പരുന്ത്, അണ്ണന്‍‌തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്ക് റായ് ലക്‍ഷ്മിയായിരുന്നു നായിക. എന്തായാലും മമ്മൂട്ടി - റായ് ലക്‍ഷ്മി കൂട്ടുകെട്ട് വീണ്ടും വരികയാണ്.

സേതു സംവിധാനം ചെയ്യുന്ന കോഴിത്തങ്കച്ചന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് റായ് ലക്‍ഷ്മി നായികയാകുന്നത്. അനു സിത്താര, ദീപ്തി സതി എന്നിവരും ഈ സിനിമയിലെ നായികമാരാണ്.

പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിക്കുന്ന കോഴിത്തങ്കച്ചന്‍ ഒരു പക്കാ കുടുംബചിത്രമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :