മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, ഈ വര്‍ഷം തന്നെ?

മമ്മൂട്ടിയും ദുല്‍ക്കറും നായകന്‍‌മാരായി സിനിമ വരുന്നു?

Mammootty, Dulquer Salman, Randamoozham, Mohanlal, Prithviraj, R S Vimal, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, മോഹന്‍ലാല്‍, രണ്ടാമൂഴം, പൃഥ്വിരാജ്, ആര്‍ എസ് വിമല്‍
Last Modified തിങ്കള്‍, 30 ജനുവരി 2017 (20:05 IST)
മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിച്ച് അഭിനയിക്കുന്നതായി സൂചന. അതും ഈ വര്‍ഷം തന്നെ പ്രൊജക്ട് സംഭവിക്കുമെന്നും റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ‘കര്‍ണന്‍’ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന.

മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പി ശ്രീകുമാറാണ് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായാണ് വിവരം.

എന്നാല്‍ ദുല്‍ക്കര്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും സജീവമായി നടക്കുന്നുണ്ട്. അതേസമയം തന്നെ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന രണ്ടാമൂഴവും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :