എന്തുചെയ്യണമെന്ന് മമ്മൂട്ടിക്കറിയാം, 50 കോടി ക്ലബ് ഉറപ്പിച്ചു!

മമ്മൂട്ടി ചിരിപ്പിച്ചുകൊല്ലും!

Mammootty, Nadirshah, Dileep, Benny, Udaykrishna, Vysakh, മമ്മൂട്ടി, നാദിര്‍ഷ, ദിലീപ്, ബെന്നി, ഉദയ്കൃഷ്ണ, വൈശാഖ്
Last Modified വെള്ളി, 30 ഡിസം‌ബര്‍ 2016 (15:15 IST)
നാദിര്‍ഷ അടുത്തിടെ അത് നിഷേധിച്ചതാണ്. തന്‍റെ അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നാദിര്‍ഷ കണ്ണും പൂട്ടി അത് നിഷേധിച്ചു. എന്നാല്‍ ആ വാര്‍ത്ത സത്യമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ബെന്നി പി നായരമ്പലമാണ് തിരക്കഥ രചിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായി ബെന്നി അറിയിച്ചു.

ചിത്രം മമ്മൂട്ടി തന്നെ നിര്‍മ്മിക്കുമെന്നാണ് സൂചന. നാദിര്‍ഷയുടെ ആദ്യ രണ്ടുസിനിമകള്‍ പോലെ തന്നെ ഇതും ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും.

നാദിര്‍ഷയുടെ ആദ്യസിനിമ അമര്‍ അക്ബര്‍ അന്തോണി 45 കോടിയിലധികം കളക്ഷന്‍ നേടി. നോട്ടുനിരോധനത്തിനും സിനിമാസമരത്തിനുമിടയിലെത്തിയ താരരഹിതചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ 20 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി.

ഇതോടെ മലയാളത്തിലെ ഒന്നാം നിര സംവിധായകനായിരിക്കുകയാണ് നാദിര്‍ഷ. മമ്മൂട്ടിക്കൊപ്പം ചേരുമ്പോള്‍ ആദ്യ രണ്ടുസിനിമകളേക്കാള്‍ വലിയ വിജയമാണ് നാദിര്‍ഷ ലക്‍ഷ്യമിടുന്നത്. 50 കോടി ക്ലബിലെത്തുന്ന ആദ്യ മമ്മൂട്ടിച്ചിത്രമായി ഇത് മാറുമോ? കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :