ഈ കേസ് തോമ അവധിക്ക് വയ്ക്കുന്നില്ല, ഇരട്ടച്ചങ്കുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും!

മോഹന്‍ലാല്‍ വീണ്ടും മുണ്ടുപറിച്ചടിക്കും!

Mohanlal, Aadu Thoma, Bhadran, Sphadikam, Joshiy, Udaykrishna, മോഹന്‍ലാല്‍, ആടുതോമ, ഭദ്രന്‍, സ്ഫടികം, ജോഷി, ഉദയ്കൃഷ്ണ
Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2016 (12:47 IST)
മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പോലും, ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.

സ്ഫടികം ഒരുക്കിയ സംവിധായകന്‍ ഭദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്. മോഹന്‍ലാല്‍ ചിത്രത്തിനുള്ള തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭദ്രന്‍ പറഞ്ഞ കഥയില്‍ ആവേശഭരിതനായ മോഹന്‍ലാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ന്നാലുടന്‍ ചിത്രീകരണം തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്.

നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് ഭദ്രന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്ര സൃഷ്ടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 11 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്‍കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്‍.

ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന്‍ ചിത്രങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :