‘രാജ വരേണ്ട സമയത്ത് വരും’ - മമ്മൂട്ടിയുടെ പകരക്കാരനല്ല നിവിന്‍ പോളി!

Raja, Raja 2, Mammootty, Vysakh, Udaykrishna, Prithviraj, രാജ, രാജ 2, പോക്കിരിരാജ, മമ്മൂട്ടി, വൈശാഖ്, ഉദയ്കൃഷ്ണ, പൃഥ്വിരാജ്
BIJU| Last Modified വ്യാഴം, 6 ജൂലൈ 2017 (15:22 IST)
2 ഉപേക്ഷിച്ചോ? അതേക്കുറിച്ച് ഒരു അപ്ഡേറ്റുമില്ലാത്തതുകാരണം മമ്മൂട്ടി ആരാധകര്‍ നിരാശയിലാണ്. പുലിമുരുകന് ശേഷം വൈശാഖ് അടുത്ത ചിത്രമായി ആലോചിച്ചത് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ ആയിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് മാറ്റിവച്ച് ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് വൈശാഖ്.

നിവിന്‍ പോളി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണയാണ്. ഒരു തകര്‍പ്പന്‍ കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഇത്. എന്നാല്‍ അപ്പോഴും വിടാതെ പിന്തുടരുന്ന ചോദ്യം രാജ 2ന് എന്ത് സംഭവിച്ചു എന്നായിരിക്കും.

രാജ 2 ഉപേക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടി ഇപ്പോള്‍ തന്നെ എട്ടിലധികം പ്രൊജക്ടുകളുടെ തിരക്കിലാണ്. രാജ 2 ആകട്ടെ കുറച്ചധികം സമയമെടുത്ത് ചെയ്യേണ്ട ചിത്രമാണ്. 25 കോടിയിലധികം ബജറ്റ് വരുന്ന സിനിമയാണ്. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാവേണ്ടതുണ്ട്.

കഥ കിട്ടിയിട്ടുണ്ടെങ്കിലും പഴുതുകള്‍ ഏതുമില്ലാത്ത ഒരു തിരക്കഥ രാജ 2ന് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഉദയ്കൃഷ്ണയും സമയമെടുത്ത് ആ പ്രൊജക്ട് എഴുതാനുള്ള ഒരുക്കത്തിലാണ്. അതിനുമുമ്പ് മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രവും ആര്യയെ നായകനാക്കി ഒരു തമിഴ് ചിത്രവും വൈശാഖ് സംവിധാനം ചെയ്യും.

രാജ 2 അടുത്ത വര്‍ഷമോ 2019ലോ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :