‘പ്രിയപ്പെട്ടവരെ ഇപ്പോള്‍ എനിക്കതിനു കഴിയുന്നില്ല, എങ്കിലും ഞാന്‍ തിരിച്ചു വരും’: ആരാധകരോട് മാപ്പു ചോദിച്ചു മോഹന്‍ലാല്‍

Mohanlal, Cinema, Lal jose, Velipadinte pusthakam, മോഹന്‍ലാല്‍, സിനിമ, ലാല്‍ ജോസ്,  ബ്ലോഗ്, വെളിപാടിന്റെ പുസ്തകം
സജിത്ത്| Last Modified വ്യാഴം, 22 ജൂണ്‍ 2017 (08:35 IST)
ബ്ലോഗ് എഴുത്തില്‍ സജീവമാകുന്ന വ്യക്തിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ചില ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവയ്ക്കാറുമുണ്ട്. ഇതിനിടയിലാണ് ക്ഷമാപണവുമായി പ്രിയതാരം ഇപ്പോള്‍ തന്റെ ബ്ലോഗില്‍ എത്തിരിക്കുന്നത് .

കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ ഷൂട്ടിങ്ങ് തിരക്കിലാണ്. അതിനാല്‍ ബ്ലോഗുകളൊന്നും എഴുതാന്‍ സാധിക്കുന്നില്ല. അടുത്ത മാസം മുതല്‍ പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും അതുവരെയ്ക്കും പ്രിയപ്പെട്ട ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നും താരം വാക്കു നല്‍കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ ഇപ്പോളുള്ളത്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :