‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

WEBDUNIA|
PRO
PRO
ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ മീഡിയയിലൂടെയാണ് വിമര്‍ശനങ്ങളും തെറിവിളികളും. എന്നാല്‍ അതിനോടൊന്നും ആഷിഖ് പ്രതികരിച്ചില്ല. ഇതിനിടെ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അക്ബര്‍ അലി എന്ന കഥാപാത്രം യഥാര്‍ത്ഥ ഒരു അധോലോക നായകനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതിലൊന്നും ഒരു സത്യവുമില്ലെന്ന് ആഷിഖ് അബു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ചിത്രത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അഹമ്മദ് സിദ്ധിഖ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. "ഇന്നു തെറി വിളിച്ചു സന്തോഷിച്ചവര്‍ക്ക് നാളെയും മറ്റെന്നാളും ബാക്കി എല്ലാ ദിവസവും തെറി വിളിച്ചു സന്തോഷിക്കാന്‍ ആരെയെന്കിലും കിട്ടട്ടെ എന്നു പ്രാര്‍ഥിക്കുന്നു. വിവരം ഉള്ള ആരും തിരിച്ചു തെറി പറയാന്‍ മെനക്കെടില്ല എന്ന ഉറപ്പോടെ ആഞ്ഞു സന്തോഷിക്കട്ടെ കാരണം Facebook തെറി വിളി ഒരു റിസ്ക്കും ഇല്ലാത്ത തൊഴില്‍ അല്ലേ!."

എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു സത്യമുണ്ട്. ആഷിക് അബുവിന്റെ ഒരു സിനിമ കണ്ടാണ് ക്രൂശിക്കുന്നതെങ്കില്‍ ഓര്‍ക്കുക, 22 എഫ് കെയും സോള്‍ട്ട് ആന്‍ഡ് പെപ്പറും തുടങ്ങി വ്യത്യസ്തമായ കാഴ്ചാനുഭവമാണ് മലയാളികള്‍ക്ക് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :