‘കത്തി’ ഹിന്ദിയിലേക്ക്, ഷാരുഖ് നായകന്‍?

കത്തി, ഷാരുഖ്, മുരുഗദോസ്, സൊനാക്ഷി, അകിറ
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (15:46 IST)
'അകിറ’ എന്നാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് സിനിമയുടെ പേര്. ഇന്‍റലിജന്‍റ് എന്നര്‍ത്ഥമുള്ള ഈ പേരില്‍ രൂപപ്പെടുന്ന സിനിമയില്‍ സൊനാക്ഷി സിന്‍‌ഹയാണ് നായിക. തമിഴ് ചിത്രം ‘മൌനഗുരു’വിന്‍റെ ഹിന്ദി റീമേക്കാണ് അകിറ.

ഈ സിനിമയെക്കുറിച്ചുപറയാനല്ല ഇത്രയും പറഞ്ഞുവന്നത്. മുരുഗദോസ് ഇതിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ചു പറയാനാണ്. ഷാരുഖ് ഖാനെ നായകനാക്കി ഒരു ഹിന്ദിച്ചിത്രമാണത്രേ അടുത്തതായി മുരുഗദോസ് പ്ലാന്‍ ചെയ്യുന്നത്. ഇത് ‘കത്തി’യുടെ റീമേക്കായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഷാരുഖ് ഈ പ്രൊജക്ടിനായി സമ്മതം അറിയിച്ചതായാണ് വിവരം. മുമ്പ് ‘രാ.വണ്‍’ എന്ന സിനിമയുടെ പ്രൊമോഷനായി ചെന്നൈയിലെത്തിയപ്പോള്‍ മുരുഗദാസുമൊത്ത് വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം ഷാരുഖ് വെളിപ്പെടുത്തിയിരുന്നു.

രജനികാ‍ന്ത്, അജിത്, കമല്‍ഹാസന്‍ തുടങ്ങിയവരുടെ പ്രൊജക്ടുകളും എ ആര്‍ മുരുഗദോസിന്‍റെ പദ്ധതിയിലുള്ളതായാണ് വാര്‍ത്തകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :