‘ഒരു കിടിലന്‍ സെല്‍ഫി’ - മമ്മൂട്ടിയും നിവിന്‍ പോളിയും ഒന്നിച്ചു!

മമ്മൂട്ടി, നിവിന്‍ പോളി, മോഹന്‍ലാല്‍, സുരേഷ്ഗോപി, സുകുമാരന്‍ നായര്‍
Last Modified ശനി, 27 ജൂണ്‍ 2015 (13:06 IST)
ദുല്‍ക്കര്‍ സല്‍മാനൊപ്പം അഭിനയിച്ചിട്ടുണ്ട് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി. എന്നാല്‍ അദ്ദേഹം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല. മലയാളികളുടെ പ്രിയപ്പെട്ട ഈ രണ്ടുതാരങ്ങളും ഒരുമിച്ചാല്‍ വമ്പന്‍ ഹിറ്റ് സംഭവിക്കുമെന്നുറപ്പ്.
 
നിവിന്‍ പോളി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇതേക്കുറിച്ച് പറയാന്‍ കാരണം. നിവിന്‍ പോളിയും മമ്മൂട്ടിയും ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോഴെടുത്ത ഒരു സെല്‍‌ഫിയാണ് നിവിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്‍റെ സൂപ്പര്‍സ്റ്റാറിനൊപ്പം ചെന്നൈയിലേക്ക്’ എന്നാണ് നിവിന്‍ ആ ചിത്രത്തിന് അടിക്കുറിപ്പ് ചേര്‍ത്തിരിക്കുന്നത്.
 
പ്രേമത്തിന് ശേഷം വളരെ പ്ലാന്‍‌ഡായാണ് നിവിന്‍ പോളി ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ കുറയ്ക്കാന്‍ താരം തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും നിവിന്‍ പോളി ഉടന്‍ അഭിനയിക്കുമെന്ന് കരുതുക വയ്യ.
 
എന്തായാലും നിവിന്‍ പോളിയും മലയാളത്തിന്‍റെ മെഗാസ്റ്റാറുകളും ഒന്നിക്കുന്ന സിനിമകളുണ്ടായാല്‍ അവ ബ്ലോക്ക് ബസ്റ്ററുകളാകുമെന്ന് വിശ്വസിക്കുന്നു നിവിന്‍ പോളിയുടെ ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :