സ്യമന്തകം - ‘ബാഹുബലി’ക്ക് മലയാളത്തിന്‍റെ മറുപടി, ബജറ്റ് 50 കോടി, പൃഥ്വിരാജ് ശ്രീകൃഷ്ണന്‍, മമ്മൂട്ടി സൂര്യനാകുമോ?

സ്യമന്തകം, പൃഥ്വിരാജ്, ഹരിഹരന്‍, മമ്മൂട്ടി, ബാഹുബലി, രാജമൌലി
Last Modified വെള്ളി, 24 ജൂലൈ 2015 (14:40 IST)
‘ബാഹുബലി’ ഒരു വഴിതുറക്കലായിരുന്നു. ഒരു പുതിയ കണ്ടെത്തല്‍. എത്ര കോടി മുതല്‍ മുടക്കിയാലും ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് അതിന്‍റെ എത്രയോ ഇരട്ടി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന തിരിച്ചറിവ്. ഇപ്പോഴിതാ, ബാഹുബലിക്ക് മറുപടി നല്‍കാന്‍ മലയാള സിനിമ ഒരുങ്ങുകയാണ്. ‘സ്യമന്തകം’ എന്ന് പേരിട്ട സിനിമ മലയാളത്തിന്‍റെ മാസ്റ്റര്‍ ഡയറക്ടര്‍ ഹരിഹരന്‍ സംവിധാനം ചെയ്യും. പൃഥ്വിരാജ് നായകനാകും.

മഹാഭാരതത്തില്‍ നിന്നെടുത്ത കഥയാണ് സ്യമന്തകം. ശ്രീകൃഷ്ണനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. 50 കോടി രൂപയാണ് ബജറ്റെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ സൂര്യന്‍റെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നും അഭ്യൂഹം പരക്കുന്നു.

ഗോകുലം ഗോപാലനാണ് സ്യമന്തകം നിര്‍മ്മിക്കുന്നത്. നേരത്തേ ഹരിഹരന്‍റെ ബിഗ് ബജറ്റ് ചിത്രമായ ‘പഴശ്ശിരാജ’ നിര്‍മ്മിച്ചതും ശ്രീ ഗോകുലം ഫിലിംസായിരുന്നു. സ്യമന്തകത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധര്‍ അണിനിരക്കും. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദസംവിധാനം.

ലോകമെമ്പാടും റിലീസ് ചെയ്യാന്‍ പാകത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :