സെക്‌സിന് പുതിയ നിര്‍വചനവുമായി രാം ഗോപാല്‍ വര്‍മ - 'XES'

Last Modified തിങ്കള്‍, 14 ജൂലൈ 2014 (14:33 IST)
25 വര്‍ഷമായി രാം ഗോപാല്‍ വര്‍മ സിനിമയിലെത്തിയിട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ധൈര്യവാനായ സംവിധായകനാണ് രാമു. അദ്ദേഹം കൈകാര്യം ചെയ്യാത്ത ജോണറുകളില്ല. വമ്പന്‍ ഹിറ്റുകളും

ദയനീയ ഫ്ലോപ്പുകളും നിരവധി കണ്ടുകഴിഞ്ഞ കരിയര്‍. തെലുങ്കിലും ഹിന്ദിയിലും തമിഴിലും സിനിമകള്‍ ചെയ്തു. ഹിന്ദിയിലാണ് കൂടുതല്‍ ശോഭിച്ചതെന്നുമാത്രം.

വിദ്യാര്‍ത്ഥിരാഷ്ട്രീയം, ലവ് സ്റ്റോറി, ഹൊറര്‍, റോഡ് മൂവി, ഫാമിലി ഡ്രാമ, ഇമോഷണല്‍ ഡ്രാമ, സൈക്കോളജിക്കല്‍ ത്രില്ലര്‍, ടെററിസം തുടങ്ങി സിനിമയുടെ എല്ലാ ജോണറുകളിലും രാം ഗോപാല്‍ വര്‍മ

കൈവച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം സെക്സിനെ അടിസ്ഥാനമാക്കി ഒരു സിനിമ പറഞ്ഞിട്ടില്ല എന്നുപറയാം. രാമുവിന്‍റെ പല സിനിമകളിലും ചൂടന്‍ സെക്സ് രംഗങ്ങള്‍ കടന്നുവന്നിട്ടുണ്ടെങ്കിലും

ഇറോട്ടിക്ക ജോണറില്‍ ഒരു സിനിമ അദ്ദേഹം ചെയ്തിട്ടില്ല. എന്തായാലും അതിനും വിരാമമായിരിക്കുന്നു. ഒരു കം‌പ്ലീറ്റ് ഇറോട്ടിക് ത്രില്ലര്‍ ചെയ്യുകയാണ് രാം ഗോപാല്‍ വര്‍മ. 'XES' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് വ്യക്തികളുടെ ശാരീരികദാഹമാണ് സിനിമയുടെ വിഷയം. ദൈര്‍ഘ്യമേറിയ ആറ്‌ ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ഈ സിനിമയിലുണ്ടാവും.

2008ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജിന് ശേഷം ഒരു ഹിറ്റ് നല്‍കാന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് കഴിഞ്ഞിട്ടില്ല. അതിന് ശേഷം പുറത്തിറങ്ങിയ രക്തചരിത്ര, നോട്ട് എ ലവ് സ്റ്റോറി, ദി അറ്റാക്സ് ഓഫ് 26/11 തുടങ്ങിയ സിനിമകള്‍ മികച്ച അഭിപ്രായം നേടിയെങ്കിലും ബോക്സോഫീസില്‍ നേട്ടമായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :