സംവിധായകന്‍ സന്തോഷ് ശിവന്‍; നായിക കെപിഎസി ലളിത

WEBDUNIA|
PRO
PRO
ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടുമൊരു മലയാള ചിത്രം ഒരുക്കുന്നു‍. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചിത്രമാണ് സന്തോഷിന്റെ ആലോചനയില്‍. കെ പി എ സി ലളിതയായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.

ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമായിരിക്കും ഈ ചിത്രത്തില്‍. അഭിനയപ്രാധാന്യമുള്ള ഒട്ടേറെ രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു..

കേന്ദ്രസര്‍ക്കാരിനു വേണ്ടി കുട്ടനാടിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ജോ‍ലിയിലാണ് സന്തോഷ് ശിവന്‍ ഇപ്പോള്‍ . ഇതു കഴിഞ്ഞാല്‍ സന്തോഷ് പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും.

അതേസമയം, സന്തോഷ് ശിവനെ നായകനാക്കി ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ മകരമഞ്ഞ് 27ന് പ്രദര്‍ശനത്തിനെത്തും. ഒട്ടേറെ ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം ഏറ്റുവാങ്ങിയതിന് ശേഷമാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ആകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :