ഷാഹിദ് കപൂര്‍ തബുവിനെ പ്രണയിക്കുന്നു

മുംബൈ| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (15:43 IST)
PTI
തബുവും ഷാഹിദ് കപൂറും പ്രണയിക്കാനൊരുങ്ങുകയാണ്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഹൈദറിലാണ് ഷാഹിദും തബുവും ഇരുവരും കാമുകി കാമുകന്മാരാകുന്നത്.

ശ്രദ്ധ കപൂറാണ് ഈ ചിത്രത്തില്‍ ഷാഹിന്റെ നായികയായെത്തുന്നത്. എന്നാല്‍ തബുവിന്റെയും ഷാഹിദിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നതാണ് ചിത്രത്തില്‍ സവിശേഷമാകുന്നതെന്ന് വിശാല്‍ പറയുന്നു.

ബോളിവുഡിലെ ഹോട്ട് നടിമാരിലൊരാളാണ് തബു ഇപ്പോഴും. അതിനാല്‍ തബുവിന്റെ ഹോട്ട് പ്രണയം കാണാന്‍ ആരാധകര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശാല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :