ഷട്ടര്‍ തമിഴിലേക്ക്, സംവിധാനം വിജയ്!

Last Updated: ശനി, 28 ജൂണ്‍ 2014 (17:31 IST)
തലൈവാ, താണ്ഡവം, കിരീടം, ദൈവത്തിരുമഗള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ എ എല്‍ വിജയ് സംവിധാനം ചെയ്ത പുതിയ ചിത്രം 'ശൈവം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വിജയ് അടുത്ത ചിത്രത്തിന്‍റെ ജോലികളിലേക്ക് പ്രവേശിച്ചു.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ 'ഷട്ടര്‍' എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എ എല്‍ വിജയ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. മലയാളം ഷട്ടറിന്‍റെ സംവിധായകന്‍ ജോയ് മാത്യു ഇക്കാര്യം സ്ഥിരീകരിച്ചു.

അമലാ പോളുമായി ഹണിമൂണ്‍ ആഘോഷത്തിനുപോയ വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. മലയാളത്തില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍ തുടങ്ങിയവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെ തമിഴില്‍ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, ഷട്ടറിന്‍റെ മറാത്തി റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഹിന്ദി റീമേക്കിനായി അല്‍‌ഫോണ്‍സ് പുത്രന്‍ ശ്രമിച്ചു എങ്കിലും അത് ഉപേക്ഷിച്ചു എന്നാണ് പുതിയ വിവരം. പൃഥ്വിരാജിനെ നായകനാക്കി ഷട്ടര്‍ ഹിന്ദിയിലെടുക്കാനാണ് അല്‍‌ഫോണ്‍സ് പുത്രന്‍ ആലോചിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :