വൈശാഖിന്‍റെ ആലോചനയില്‍ മമ്മൂട്ടിച്ചിത്രമില്ല?!

വൈശാഖിന്‍റെ മമ്മൂട്ടിച്ചിത്രം എന്നുണ്ടാകും?

Vysakh, Mammootty, Pulimurugan, Udaykrishna, Thoppil Joppan,വൈശാഖ്, മമ്മൂട്ടി, പുലിമുരുകന്‍, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ, തോപ്പില്‍ ജോപ്പന്‍
Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (15:57 IST)
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്നത് കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ഉടനെയൊന്നും ഒരു മമ്മൂട്ടിച്ചിത്രം വൈശാഖിന്‍റെ ആലോചനയിലില്ല എന്നാണ്.

വൈശാഖ് ഇപ്പോള്‍ ആലോചിക്കുന്നത് ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ അതില്‍ ഉണ്ടാകില്ല. അതിന്‍റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ആയിരിക്കില്ല.

അടുത്ത വര്‍ഷം പകുതിയോടെ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രവും വൈശാഖിന്‍റെ പദ്ധതിയിലുണ്ടത്രേ.

വൈശാഖ് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുകയാണെങ്കില്‍ അത് 2018 ആദ്യം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ അതും ഉറപ്പുപറയാന്‍ കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :