വെങ്കിടേഷ് മോഹന്‍ലാല്‍ ആയത് പഴയ കഥ, ഇനി വെങ്കിടേഷ് ദിലീപാകും!

Mohanlal, Dileep, Venkitesh, 2 Countries, Mamta, മോഹന്‍ലാല്‍, ദിലീപ്, വെങ്കിടേഷ്, 2 കണ്‍‌ട്രീസ്, മം‌മ്ത
Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (20:20 IST)
‘ദൃശ്യം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ വെങ്കിടേഷായിരുന്നു നായകന്‍. പടം അവിടെ മികച്ച വിജയം നേടി. അതിനുശേഷം മലയാള സിനിമയിലെ ചലനങ്ങള്‍ കൃത്യമായി വീക്ഷിക്കുന്നത് വെങ്കിടേഷ് പതിവാക്കിയിരിക്കുകയാണ്.

സൂപ്പര്‍ഹിറ്റായി മാറിയ ‘2 കണ്‍‌ട്രീസ്’ ആണ് വെങ്കിടേഷിന്‍റെ ശ്രദ്ധ പതിഞ്ഞ പുതിയ സിനിമ. ചിത്രം വെങ്കിടേഷ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. മം‌മ്തയെ തന്നെ തെലുങ്കിലും നായികയാക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം.

ചിത്രത്തിന്‍റെ എഴുത്തുജോലികള്‍ നടന്നുവരികയാണ്. മറ്റ് താരങ്ങളെയോ സാങ്കേതികപ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 2 കണ്‍‌ട്രീസ് കോടികളാണ് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തിന് ലാഭം നേടിക്കൊടുത്തത്. തെലുങ്കിലും ഈ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :