വിവാഹശേഷം ദിലീപ് പ്രണയത്തിലേക്ക്!

പ്രണയിക്കാന്‍ ദിലീപ് ഏദന്‍തോട്ടത്തില്‍ !

Dileep, Renjith Sankar, Kavya, Manju, Ramante Eaden Thottam, Pretham, Jayasurya, ദിലീപ്, രഞ്ജിത് ശങ്കര്‍, കാവ്യ, മഞ്ജു, രാമന്‍റെ ഏദന്‍‌തോട്ടം, പ്രേതം, ജയസൂര്യ
Last Updated: ശനി, 26 നവം‌ബര്‍ 2016 (19:57 IST)
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘രാമന്‍റെ ഏദന്‍തോട്ടം’ എന്നാണ് സിനിമയുടെ പേര്.

സിനിമയുടെ പേരൊഴികെ മറ്റൊന്നും രഞ്ജിത് ശങ്കര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദിലീപ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതൊരു ലവ് സ്റ്റോറി ആയിരിക്കുമെന്നും വിവരമുണ്ട്.

രഞ്ജിത് ശങ്കര്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ‘പ്രേതം’ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷമെത്തുന്ന രഞ്ജിത് ശങ്കര്‍ സിനിമ എന്ന നിലയില്‍ ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട് രാമന്‍റെ ഏദന്‍തോട്ടം.

അതേസമയം, ക്വാളിറ്റി സിനിമകളിലേക്കുള്ള ദിലീപിന്‍റെ മടങ്ങിപ്പോക്കുകൂടിയായിരിക്കും ഈ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :