വിനയന്‍റെ തമിഴ് ചിത്രം, നായകന്‍ അജിത്!

WEBDUNIA|
PRO
തമിഴകത്ത് താരമൂല്യത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ അജിത് ആണ്. കിംഗ് ഓഫ് ഓപ്പണിംഗ് എന്ന് വിശേഷണമാണ് അജിത്തിന് തമിഴകം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. അതായത് അജിത് ചിത്രങ്ങളുടെ ഇനിഷ്യല്‍ പുള്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല എന്നര്‍ത്ഥം.

തമിഴിലെ വമ്പന്‍ സംവിധായകരാണ് അജിത് ചിത്രങ്ങള്‍ സാധാരണയായി ഒരുക്കുക. അജിത് തന്നെയാണ് തന്‍റെ ചിത്രങ്ങള്‍ ആര് സംവിധാനം ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഗൌതം വാസുദേവ് മേനോനെ പോലെയുള്ള പ്രമുഖര്‍ അജിത്തിനെ ഡേറ്റിനായി സമീപിച്ചെങ്കിലും ലഭിച്ചിട്ടില്ല.

പുതിയ വാര്‍ത്ത, മലയാളത്തിലെ സൂപ്പര്‍ സംവിധായകനായ വിനയന് ‘തല’ അജിത് ഡേറ്റ് നല്‍കിയിരിക്കുന്നു എന്നതാണ്!

വിനയന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്‍റര്‍ടെയ്‌നറിനാണ് അജിത് ഡേറ്റ് നല്‍കിയിരിക്കുന്നത്. വിനയനും അജിത്തും ഇതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇപ്പോള്‍ ‘ഡ്രാക്കുള‘യുടെ അവസാനവട്ട ജോലികളിലാണ് വിനയന്‍. നവംബര്‍ അവസാനം ഈ സിനിമ റിലീസ് ചെയ്യും. അതിന് ശേഷം ഒരു ചരിത്രകഥ മലയാളത്തില്‍ സിനിമയാക്കാന്‍ വിനയന്‍ ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെയായിരിക്കും വിനയന്‍ - അജിത് ചിത്രം ആരംഭിക്കുക എന്നാണ് സൂചനകള്‍.

ഒടുവിലാന്‍: ഷാജി കൈലാസ് മുമ്പ് അജിത്തിനെ നായകനാക്കി തമിഴ് ചിത്രം ഒരുക്കിയിട്ടുണ്ട്. ‘ജന’ എന്ന ആ സിനിമ ദയനീയ പരാജയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :