വിക്രം ചിത്രത്തില്‍ നിന്ന് ജോമോനെ പുറത്താക്കിയതല്ല, ആ പുറത്താകലിന് പിന്നില്‍ മറ്റൊരു വലിയ കാരണമുണ്ട്!

Vikram, Druvanatchathiram, Gautham Vasudev Menon, Rohith Shetty, വിക്രം, ധ്രുവനക്ഷത്രം ഗൌതം വാസുദേവ് മേനോന്‍, ജോമോന്‍ ടി ജോണ്‍, രോഹിത് ഷെട്ടി
Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (20:12 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘ധ്രുവനക്ഷത്ര’ത്തിന്‍റെ ഛായാഗ്രാഹനായി ആദ്യം നമ്മള്‍ കേട്ടത് ജോമോന്‍ ടി ജോണിനെയാണ്. കാ‍രണം അതിനുമുമ്പുള്ള ഗൌതം മേനോന്‍ ചിത്രമായ ‘എന്നൈ നോക്കി പായും തോട്ട’യ്ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനായിരുന്നു. ധ്രുവനക്ഷത്രം കുറച്ചുദിവസം ചിത്രീകരിച്ച ജോമോന്‍ ഇപ്പോള്‍ ആ സിനിമയുടെ ഭാഗമല്ല.

രവി കെ ചന്ദ്രന്‍റെ മകന്‍ സന്താനകൃഷ്ണനാണ് ജോമോന് പകരം ഇനി ധ്രുവനക്ഷത്രത്തിന് ക്യാമറ ചലിപ്പിക്കുക. ജോമോന്‍ ടി ജോണിനെ ആ പ്രൊജക്ടില്‍ നിന്ന് പുറത്താക്കിയതല്ല. ജോമോന്‍ തനിയെ പോയതാണ്. അത് ഒരു ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ്.

ബോളിവുഡിലെ ഹിറ്റ്മെഷീനായ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ഗോല്‍മാല്‍ എഗൈന്‍’ ആണ് ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന പുതിയ സിനിമ. ഈ പ്രൊജക്ട് ഏറെക്കാലം മുമ്പ് ജോമോന്‍ കമ്മിറ്റ് ചെയ്തതാണ്.

അര്‍ഷദ് വര്‍സി, കുനാല്‍ ഖേമു, നീല്‍ നിതിന്‍ മുഖേഷ്, പനിനീതി ചോപ്ര തുടങ്ങിയവരാണ് ഈ ഫണ്‍ ഫിലിമിലെ താരങ്ങള്‍. ഗോല്‍‌മാലിന്‍റെ നാലാം ഭാഗമാണിത്. ഒക്ടോബര്‍ ആറിനാണ് ഗോല്‍മാല്‍ എഗൈന്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഹിറ്റുകളുടെ സുല്‍ത്താന്‍ രോഹിത് ഷെട്ടിയുടെ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ട് ബോളിവുഡില്‍ കാലുകുത്താനുള്ള വലിയ അവസരമാണ് ജോമോന്‍ ടി ജോണിന് ലഭിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :