വിക്രം ചവിട്ടിക്കൂട്ടുന്നത് സുരേഷ്ഗോപിയെയോ?

ഷങ്കര്‍, വിക്രം, സുരേഷ്ഗോപി, എമി ജാക്സണ്‍, രജനികാന്ത്
Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:10 IST)
'ഐ' വരികയാണ്. സിനിമയുടെ ടീസര്‍ കണ്ടിട്ട് സാക്ഷാല്‍ അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ പറഞ്ഞത് ഷങ്കറിനൊപ്പം തനിക്ക് ഒരു സിനിമ ചെയ്യണമെന്നാണ്. വിക്രം നായകനാകുന്ന ചിത്രത്തില്‍ സുരേഷ്ഗോപിയാണ് പ്രധാന വില്ലന്‍.

എന്നാല്‍ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയപ്പോല്‍ സുരേഷ്ഗോപി ആരാധകര്‍ക്ക് നിരാശ. അവര്‍ക്ക് സുരേഷ്ഗോപിയെ ടീസറില്‍ കാണാനായില്ല. നിറഞ്ഞുനിന്നത് വിക്രം മാത്രം.

എന്നാല്‍ ടീസര്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു സംശയം. ഒരു ആക്ഷന്‍ സീക്വന്‍സില്‍ വിക്രം ചവിട്ടുന്നത് നമ്മുടെ ആക്ഷന്‍ കിംഗ് സുരേഷ്ഗോപിയെയല്ലേ? ആണെന്നും അല്ലെന്നും വാദങ്ങളുണ്ട്. ആണെങ്കിലും അല്ലെങ്കിലും ഇരുവരും ആ രംഗത്ത് അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ!

ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളാലും വിസ്മയിപ്പിക്കുന്ന ഗ്രാഫിക്സിനാലും ഐ ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമാകുമെന്ന് ഉറപ്പ്. സുരേഷ്ഗോപിക്കും അഭിമാനിക്കാവുന്ന സിനിമയായിരിക്കും ഈ ഷങ്കര്‍ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :