ലാലേട്ടന്റെ വില്ലൻ അവതാരമെടുക്കുന്നു!

പറഞ്ഞതിലും നേരത്തെ മോഹൻലാലിന്റെ 'വില്ലൻ' എത്തും!

aparna shaji| Last Modified വ്യാഴം, 25 മെയ് 2017 (11:25 IST)
മോഹനലാലിന്റെ 'വില്ലൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലനാ'ണ് അടുത്ത് റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്. ജൂലൈ 28 നു റിലീഐ ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ജുലൈ 21- ലേക്ക് സിനിമയുടെ റിലീസ് മുന്നോട്ടാക്കി മാറ്റുകയായിരുന്നു.

പറഞ്ഞതിലും നേരത്തെ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നത് മുതൽ ആരാധകർ ത്രില്ലിലാണ്. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വില്ലന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. മുമ്പ് ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്.

സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയുടെ അവസാന ഭാഗം ജൂണ്‍ ആദ്യത്തെ ആഴ്ചയില്‍ ചെന്നൈയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പെരുന്നാള്‍ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മോഹന്‍ലാലിന്റെ വില്ലനും റിലീസ് വേണ്ടി തയ്യാറെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :