രണ്ടാമൂഴം: മോഹന്‍ലാലിന് പ്രതിഫലം 50 കോടി?!

Mohanlal, Randamoozham, Mahabharat, MT, Sreekumar Menon, Manju Warrior, B R Shetty, മോഹന്‍ലാല്‍, രണ്ടാമൂഴം, മഹാഭാരതം, എം ടി, ശ്രീകുമാര്‍ മേനോന്‍, മഞ്ജു വാര്യര്‍, ബി ആര്‍ ഷെട്ടി
BIJU| Last Updated: ചൊവ്വ, 18 ഏപ്രില്‍ 2017 (12:44 IST)
1000 കോടി രൂപ ബജറ്റില്‍ ഒരു ഇന്ത്യന്‍ സിനിമ! കുറച്ചുകാലം മുമ്പുവരെ അത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെയും സിനിമാലോകത്തിന്‍റെ തന്നെയും സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള സിനിമ 1000 കോടി ബജറ്റില്‍ ഒരുങ്ങുകയാണ്. എം ടിയുടെ രണ്ടാമൂഴം. സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍.

‘മഹാഭാരതം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നൂറോളം ഭാഷകളില്‍ ചിത്രം റിലീസാകും. ഇന്ത്യന്‍ - വിദേശ ഭാഷകളില്‍ എത്തുന്ന സിനിമയ്ക്ക്, എല്ലാ ഭാഷയിലും മഹാഭാരതം എന്നുതന്നെയായിരിക്കും പേര്.

മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി ഓപ്പണ്‍ ഡേറ്റാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. രണ്ടുഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം 2020ല്‍ റിലീസാകും. ആദ്യഭാഗം റിലീസായി കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ രണ്ടാം ഭാഗവുമെത്തും.

രണ്ടുഭാഗങ്ങളിലുമായി മോഹന്‍ലാലിന് ഈ പ്രൊജക്ടില്‍ 50 കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ് സൂചന. മാത്രമല്ല, ലാഭവിഹിതം, വിതരണാവകാശം തുടങ്ങിയ രീതികൂടി പരിഗണിക്കുമ്പോള്‍ പ്രതിഫലം ഇനിയും കൂടാം.

എം ടി രചിച്ച ബൃഹത്തായ തിരക്കഥയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളുണ്ട്. ഭീമസേനനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വലിയ താരങ്ങള്‍ തന്നെയാവും. മഞ്ജു വാര്യരായിരിക്കും നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :