മോഹന്‍ലാല്‍ ചെഗുവേര, സംവിധാനം ജോഷിയല്ല!

മോഹന്‍ലാല്‍ ചെഗുവേരയാകുന്നു, സംവിധാനം എ കെ സാജന്‍

Mohanlal, Che Guvera, Joshiy, A K Sajan, Shaji Kailas, Dileep, മോഹന്‍ലാല്‍, ചെഗുവേര, ജോഷി, എ കെ സാജന്‍, ഷാജി കൈലാസ്, ദിലീപ്
Last Modified ശനി, 18 ഫെബ്രുവരി 2017 (15:47 IST)
മോഹന്‍ലാല്‍ ചെഗുവേരയാകുന്നു. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘ചെഗുവേര’ എന്ന ചിത്രത്തിലാണിത്. എന്ന രോഷാകുലനായ മനുഷ്യനായി മോഹന്‍ലാല്‍ എത്തും. ഇടതുപക്ഷസ്വഭാവമുള്ള സിനിമ അസാധാരണമായ സൌഹൃദബന്ധങ്ങളുടെ കഥ കൂടിയാണ്.

2008ല്‍ എ കെ സാജന്‍ എഴുതിയതാണ് ഈ തിരക്കഥ. ജോഷിയാണ് അന്ന് മോഹന്‍ലാലിനെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ പ്രൊജക്ട് നടന്നില്ല.

ഇപ്പോള്‍ ഇതേ തിരക്കഥ കാലികമായ മാറ്റങ്ങളോടെ എ കെ സാജന്‍ വീണ്ടും അവതരിപ്പിക്കുകയാണ്. ജോഷിക്ക് പകരം സാജന്‍ തന്നെ സംവിധായകനാകും. പുതിയ നിയമത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സാജന്‍ സംവിധാനം ചെയ്യുന്നത് ഈ പ്രൊജക്ടായിരിക്കും.

ബട്ടര്‍ഫ്ലൈസ്, റെഡ് ചില്ലീസ് തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ എഴുതിയത് എ കെ സാജനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :