മൂന്ന് മിനിറ്റിന് 4 കോടി, വേണ്ടെന്ന് ദീപിക!

WEBDUNIA|
PRO
താരങ്ങള്‍ ആരെങ്കിലും പണം വേണ്ടെന്ന് പറയുമോ? പൊതുവെ ആരും അങ്ങനെ പറയില്ല എങ്കിലും ഇഷ്ടമില്ലാത്ത കാര്യത്തിന് കോടികള്‍ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് വയ്ക്കുമെന്നാണ് ദീപിക പദുക്കോണിന്റെ തീരുമാനം.

ലണ്ടനില്‍ ‘ദേശി ബോയ്സ്’ന്റെ ഷൂട്ടിംഗിനെത്തിയപ്പോള്‍ മൂന്ന് മിനിറ്റിന് നാല് കോടി രൂ‍പയുടെ ഓഫറാണ് ദീപികയ്ക്ക് ലഭിച്ചത്. ലണ്ടനില്‍ താമസിക്കുന്ന പണക്കാരനായ പഞ്ചാബി ദീപികയുടെ ‘ദം മാരോ ദം’ എന്ന നൃത്ത രംഗത്തിനാണ് ഇത്രയുമധികം പണം ഓഫര്‍ ചെയ്തത്!

തന്റെ കുടുംബ സദസ്സിനു വേണ്ടി ദീപിക നൃത്തമാടണം എന്നായിരുന്നു പഞ്ചാബിയുടെ ആവശ്യം. സിനിമയില്‍ ഈ നൃത്ത രംഗത്തില്‍ ധരിച്ചിരുന്ന അതേ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാവണം നൃത്തം ചെയ്യേണ്ടത് എന്നും ഇയാള്‍ ആവശ്യപ്പെട്ടുവത്രേ.

എന്തായാലും, വസ്ത്രത്തിന്റെ നിബന്ധനകൊണ്ടോ സ്വകാര്യ സദസ്സില്‍ നൃത്തമാടില്ല എന്ന മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്തതുകൊണ്ടോ എന്നറിയില്ല, ദീപിക ഓഫര്‍ നിരസിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പ്രതിഫലമായി ദീപികയ്ക്ക് പഞ്ചാബി ഓഫര്‍ ചെയ്ത അത്രയും തുക ലഭിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും, ദീപകയുടെ തീരുമാനം തീര്‍ത്തും ‘ബോള്‍ഡ്’ ആണെന്ന് വിശേഷിപ്പിക്കാം, അല്ലേ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :