മറ്റൊരു ബ്യൂട്ടിഫുളിന് മോഹന്‍ലാല്‍!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
വി കെ പ്രകാശിന് വിശ്രമമില്ല. ഒരു സിനിമ കഴിയുന്നതിന് മുമ്പുതന്നെ അടുത്ത സിനിമയുടെ ജോലികള്‍ ആരംഭിക്കുകയാണ് അദ്ദേഹത്തിന്‍റെ ശൈലി. ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസായതേയുള്ളൂ. ഈ മാസം തന്നെ വി കെ പിയുടെ ‘പോപ്പിന്‍സ്’ പ്രദര്‍ശനത്തിനെത്തുകയാണ്.

ഇപ്പോള്‍ ‘നെത്തോലി ചെറിയ മീനല്ല’ എന്ന പ്രൊജക്ടിന്‍റെ ജോലികളിലാണ് വി കെ പ്രകാശ്. സമാന്തരമായിത്തന്നെ ‘പുഷ്പകവിമാനം’ എന്ന സിനിമയുടെ പണികള്‍ നടക്കുന്നു. ഇതിനൊപ്പം അനൂപ് മേനോന്‍റെ രചനയില്‍ ഒരു ഇംഗ്ലീഷ് സിനിമയും വി കെ പി ചെയ്യുന്നുണ്ട്.

പുതിയ വാര്‍ത്ത, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വി കെ പ്രകാശിന് ഡേറ്റ് നല്‍കി എന്നതാണ്. ഈ വര്‍ഷം അവസാ‍നം ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ആദ്യമായാണ് വി കെ പ്രകാശ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം ചെയ്യുന്നത്.

സൂപ്പര്‍ പ്രൊഡ്യൂസറായ മിലന്‍ ജലീലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഈ ഓണക്കാലത്ത് റണ്‍ ബേബി റണ്‍, താപ്പാന എന്നീ ബിഗ് പ്രൊജക്ടുകള്‍ ഒരേ സമയം തിയേറ്ററിലെത്തിച്ച നിര്‍മ്മാതാവാണ് മിലന്‍ ജലീല്‍. വി കെ പ്രകാശ് - മോഹന്‍ലാല്‍ ചിത്രവും ബിഗ് ബജറ്റിലാണ് മിലന്‍ ജലീല്‍ ഒരുക്കുന്നത്. ബ്യൂട്ടിഫുള്‍ പോലെ ബ്യൂട്ടിഫുളായ ഒരു ചിത്രമാണ് മോഹന്‍ലാലും വി കെ പിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :