മമ്മൂട്ടി ഡാന്‍സ് മാസ്റ്റര്‍, തുറുപ്പുഗുലാന്‍ പോലെ തമാശയല്ല!

നൃത്തസംവിധാനം - മമ്മൂട്ടി !

Mammootty, Nandini, Raja2, Vysakh, Biju Menon, Dileep, മമ്മൂട്ടി, നന്ദിനി, രാജ 2, വൈശാഖ്, ബിജു മേനോന്‍, ദിലീപ്
Last Modified വെള്ളി, 13 ജനുവരി 2017 (15:19 IST)
മമ്മൂട്ടിയുടെ നൃത്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ചര്‍ച്ചാ വിഷയമായിരുന്നു. മമ്മൂട്ടിക്ക് നൃത്തം ചെയ്യാനറിയില്ലെന്ന് ഒരുവിഭാഗം എന്നും വിമര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം ഗംഭീരമായി മമ്മൂട്ടി ഡാന്‍സ് രംഗങ്ങളില്‍ അഭിനയിച്ചുപോന്നു.

പിന്നീട് ചില സിനിമകളില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ നൃത്തരംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിമര്‍ശകര്‍ അല്‍പ്പമെങ്കിലും മൌനം അവലംബിച്ചത്. എങ്കില്‍ ഇതാ, മമ്മൂട്ടി ഡാന്‍സ് മാസ്റ്ററായ ഒരു കഥ.

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കാര്യമാണ്. ആ ചിത്രത്തില്‍ നന്ദിനിയായിരുന്നു നായിക.

“മമ്മൂക്ക എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടന്‍റെ ലൊക്കേഷനില്‍ ഒരു ഡാന്‍സ് സീന്‍. ഭരതനാട്യം ഞാന്‍ പഠിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഒരു ചുവടുപോലും അനങ്ങുന്നില്ല. അദ്ദേഹം സഹായിച്ചു. അതുകഴിഞ്ഞ് പറഞ്ഞു, ആദ്യമായിട്ടാണ് ഞാനൊരു നായികയെ നൃത്തം ചെയ്യാന്‍ പഠിപ്പിക്കുന്നത്. അതോടെ സെറ്റ് മുഴുവന്‍ വലിയ ചിരിയായി” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നന്ദിനി ഓര്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :