മമ്മൂട്ടി കഴിഞ്ഞാല്‍ പിന്നെ ശിവ കാര്‍ത്തികേയന്‍ !

Mammootty, Siva Karthikeyan, Nayantara, Trisha, Dileep, മമ്മൂട്ടി, ശിവ കാര്‍ത്തികേയന്‍, നയന്‍‌താര, തൃഷ, ദിലീപ്
Last Modified ശനി, 30 ജനുവരി 2016 (18:03 IST)
നയന്‍‌താരയുടെ സിനിമാ കരിയര്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ മനസിലാകും, ഒരു പ്രവചനാതീത സ്വഭാവം. നയന്‍‌സ് അടുത്തതായി ഏത് സിനിമയില്‍ അഭിനയിക്കുമെന്നോ ആരുടെ നായികയാകുമെന്നോ ആര്‍ക്കും പറയാനാകില്ല. ഇപ്പോള്‍ തന്നെ, ‘പുതിയ നിയമം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ നയന്‍‌താര അടുത്തതായി തമിഴിലെ യുവതാരം ശിവ കാര്‍ത്തികേയന്‍റെ നായികയാകുന്നു!

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവ കാര്‍ത്തികേയന്‍റെ നായികയായി നയന്‍‌താര എത്തുന്നത്. നേരത്തേ, ഈ പ്രൊജക്ടില്‍ വിജയ് സേതുപതി നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയെ മാറ്റി പകരം ശിവ കാര്‍ത്തികേയനെ തീരുമാനിച്ചതിന്‍റെ കാരണം വ്യക്തമല്ല.

ഇതൊരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണെന്നാണ് സൂചന. പ്രൊജക്ടില്‍ തൃഷയും ഒരു നായികയാണെന്നാണ് വിവരം. എന്നാല്‍ തൃഷയുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

നയന്‍‌താര ആദ്യമായാണ് ശിവ കാര്‍ത്തികേയന്‍റെ നായികയാകുന്നത്. അജിത്, വിജയ് പോലെ ഒന്നാം നിര നായകന്‍‌മാരുടെ നായികയാകാന്‍ എപ്പോഴും ക്ഷണമുള്ളയാളാണ് നയന്‍‌താര. ശിവ കാര്‍ത്തികേയനെപ്പോലെ താരതമ്യേന ജൂനിയറും താരമൂല്യം കുറഞ്ഞയാളുമായ ഒരു നടന്‍റെ നായികയാകേണ്ട സാഹചര്യം നയന്‍‌സിനില്ല. എന്നാല്‍, സിനിമയുടെ കഥയും തിരക്കഥയുമാണ് ഒരു പ്രൊജക്ട് തെരഞ്ഞെടുക്കുന്നതില്‍ നയന്‍സ് എന്നും മാനദണ്ഡമാക്കുന്നത്. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ നായികയായ അതേ ആവേശത്തോടെ ശിവയ്ക്കൊപ്പവും അഭിനയിക്കുന്ന നയന്‍‌സിനെ നമുക്ക് കാണാനാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :