മമ്മൂക്കയുടെ നായിക സെക്‌സ് വര്‍ക്കര്‍ ?; സംവിധായകന്റെ വാക്കുകള്‍ സത്യമോ ?

മമ്മൂട്ടിയുടെ നായിക സെക്‌സ് വര്‍ക്കര്‍ !

huma qureshi, kaala, rajanikanth, tamil film, tamil movie, tamil cinema, malayalam film, malayalam movie, malayalam cinema, കാല, ഹുമ ഖുറേഷി, രജനികാന്ത്, തമിഴ്
സജിത്ത്| Last Modified ഞായര്‍, 23 ജൂലൈ 2017 (16:42 IST)
വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഹുമ ഖുറേഷി പുതിയ ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി അഭിനയിക്കുന്നു. രജനികാന്തിന്റെ എന്ന ചിത്രത്തിലാണ് ഹുമ ലൈംഗിക തൊഴിലാളിയായി എത്തുന്നത്. നേരത്തെ ഈ ചിത്രത്തില്‍ ഹുമ രജനികാന്തിന്റെ നായികയായി എത്തുമെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് ആ വാര്‍ത്ത നിഷേധിച്ചത്.

കാലയില്‍ രജനിയുടെ നായികയായി അഭിനയിക്കുന്നത് ഈശ്വരി റാവു ആണെന്നും വളരെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിയ്ക്കുന്നതെന്നും സംവിധായകന്‍ പ രഞ്ജിത്താണ് വ്യക്തമാക്കിയത്. സറീന എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാല. ചേരിയില്‍ നിന്ന് വരുന്ന അധോലോക നായകനായിട്ടാണ് രജനികാന്ത് ഈ ചിത്രത്തില്‍ വേഷമിടുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അഞ്ജലി പട്ടീല്‍, പങ്കജ് തിരുപ്പതി, സമുദ്രക്കനി തുടങ്ങിയവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :