മഞ്ജു വാര്യര്‍ കമ്മീഷണര്‍ ശ്രീബാല, ഇന്ദ്രജിത്ത് എ‌സിപി സൈലെക്സ് ഏബ്രഹാം!

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, വേട്ട, ചാക്കോച്ചന്‍, രാജേഷ് പിള്ള
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (14:53 IST)
പൊലീസ് യൂണിഫോമണിയുകയാണ് മഞ്ജു വാര്യര്‍. ഒപ്പം, പൊലീസ് വേഷങ്ങള്‍ ഒരു പുത്തരിയല്ലാത്ത ഇന്ദ്രജിത്തും. സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീബാലയായി മഞ്ജു അഭിനയിക്കുമ്പോള്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈലെക്സ് ഏബ്രഹാമായി ഇന്ദ്രജിത്ത് അഭിനയിക്കുന്നു.

സംവിധാനം ചെയ്യുന്ന ‘വേട്ട’ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലാണ് പൊലീസ് കഥാപാത്രങ്ങളായി മഞ്ജുവും ഇന്ദ്രജിത്തും എത്തുന്നത്. നായകന്‍ കുഞ്ചാക്കോ ബോബനാണ്. മെല്‍‌വിന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.

അനീഷ് ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്. പ്രേംപ്രകാശ്, വിജയരാഘവന്‍, ഭാമ തുടങ്ങിയവരും വേട്ടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മൈന്‍ഡ് ഗെയിം മൂവി ആയിരിക്കും വേട്ട. നേരത്തേ ഈ ജോണറിലെത്തിയ ഒരു മലയാള സിനിമ കമല്‍ സംവിധാനം ചെയ്ത ആഗതന്‍ ആണ്. ആദ്യത്തെ ഷോട്ടുമുതല്‍ ദുരൂഹത നിഴലിക്കുന്ന കഥയാണ് പറയുന്നത്.

ട്രാഫിക്, മിലി എന്നീ ഗംഭീര ഹിറ്റുകള്‍ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ അരുണ്‍ലാല്‍ രാമചന്ദ്രനാണ്. കൊച്ചിയും വണ്ടിപ്പെരിയാറുമാണ് പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :