ബാഹുബലിക്ക് വില്ലന്‍ ജയറാം! ആ ചിരികണ്ടോ? ഞെട്ടിക്കാന്‍ ജനപ്രിയതാരം!

ജയറാമിന്‍റെ വില്ലത്തരങ്ങള്‍ ബാഹുബലിക്ക് നേരേ!

Bahubali, Jayaram, Bhagmati, Anushka Shetty, S S Rajamouli, ബാഹുബലി, ജയറാം, ഭഗ്‌മതി, അനുഷ്ക ഷെട്ടി, എസ് എസ് രാജമൌലി
Last Modified ശനി, 28 മെയ് 2016 (14:19 IST)
‘ബാഹുബലി’ നായകന്‍ പ്രഭാസിനും നായിക അനുഷ്ക ഷെട്ടിക്കും വില്ലനായി ജയറാം അഭിനയിക്കുന്നതായി വിവരം. ‘ഭഗ്‌മതി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തല മൊട്ടയടിച്ച ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുക.

ടൈറ്റില്‍ കഥാപാത്രമായ ഭഗ്‌മതിയെ അവതരിപ്പിക്കുന്നത് അനുഷ്ക ഷെട്ടിയാണ്. ജി അശോക് സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറായിരിക്കും.

ജയറാം തന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഭഗ്‌മതിയിലെ തന്‍റെ പുതിയ ലുക്കുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന ചിത്രമാണ് ഭഗ്‌മതി. അപൂര്‍വ്വമായാണ് ജയറാം വില്ലന്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുക. തമിഴ് ചിത്രമായ ‘സരോജ’യില്‍ കൊടുംവില്ലനായി ജയറാം എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :