ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തുവരുന്നു, നന്ദഗോപാല്‍ മാരാര്‍ !

Mammootty, Nandagopal Marar, Narasimham, Renjith, Shaji Kailas, Mohanlal, മമ്മൂട്ടി, നന്ദഗോപാല്‍ മാരാര്‍, നരസിംഹം, രഞ്ജിത്, ഷാജി കൈലാസ്, മോഹന്‍ലാല്‍
BIJU| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (13:46 IST)
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് അണിയിച്ചൊരുക്കിയ നരസിംഹം 2000 ജനുവരി 26നാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഇന്ദുചൂഡന്‍ കഥാപാത്രത്തിന്റെ ആക്ഷനും ഡയലോഗും സിനിമയുടെ പഞ്ച് ആയപ്പോള്‍ അനശ്വര നടന്‍ തിലകന്‍ അവതരിപ്പിച്ച മാറാഞ്ചേരി കരുണാകര മേനോന്‍ എന്ന വേഷം തിലകനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയുടെ തനിയാവര്‍ത്തനവുമായിരുന്നു. മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഡയലോഗായ 'നീ പോമോനേ ദിനേശാ...എന്ന പ്രയോഗം ഇപ്പോഴും ഹിറ്റായി നില്‍ക്കുമ്പോള്‍ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ സുപ്രീംകോടതി അഭിഭാഷകനായുള്ള പകര്‍ന്നാട്ടം വന്‍ വിജയമായി.

നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം വീണ്ടും വരുമോ? വര്‍ഷങ്ങളായി ഈ ആലോചന നടക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആ കിടിലന്‍ കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ. പരമാധികാരം എന്ന പേരില്‍ രഞ്ജിത്തും ഷാജി കൈലാസും നന്ദഗോപാല്‍ മാരാരെ നായകനാക്കി ഒരു സിനിമ ആലോചിക്കുന്നതായി ഇടക്കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അതിനുള്ള സാധ്യത മങ്ങി. എന്നാല്‍ ഇപ്പോഴിതാ അത്തരം റിപ്പോര്‍ട്ടുകള്‍ വീണ്ടും വരുന്നു.

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഇപ്പോള്‍ പ്ലാന്‍ ചെയ്തുവരികയാണ് ഷാജി കൈലാസ്. അതിനുശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ നന്ദഗോപാല്‍ മാരാര്‍ കേന്ദ്രകഥാപാത്രമാകുന്ന മമ്മൂട്ടിച്ചിത്രത്തേക്കുറിച്ച് ഷാജി കൈലാസ് ആലോചിക്കുന്നതായാണ് വിവരം.

കോടതിമുറിയിലെ ആ നരി വീണ്ടും വന്നാല്‍ തിയേറ്ററുകള്‍ കിടിലം കൊള്ളുമെന്ന് നിശ്ചയം. അന്ന് 32 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത നരസിംഹം പ്രദര്‍ശനം തുടങ്ങി 35 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 2 കോടി ഷെയര്‍ നേടിയെടുത്തു. പിന്നീട് 200 ദിവസം നിറഞ്ഞോടിയ നരസിംഹം ഇരുപത് കോടിയോളം രൂപയാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :