ഫാസിലിന്‍റെ പ്രണയസിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ?

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം ഫാസിലിന്?

Fazil, Pranav Mohanlal, Priyadarshan, Fahad, Dulquer, Vineeth, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഫഹദ്, ദുല്‍ക്കര്‍, വിനീത്
Last Updated: തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (18:01 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ഉടന്‍ സംഭവിക്കും. ആരാ‍യിരിക്കും സംവിധായകന്‍ എന്ന ചര്‍ച്ച സജീവമായിട്ടുണ്ട്. പ്രണവ് നായകനാകുന്ന ആദ്യ സിനിമ താന്‍ സംവിധാനം ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഏവരെയും ത്രില്ലടിപ്പിക്കുന്ന ചില സൂചനകളാണ്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യചിത്രം ഫാസില്‍ സംവിധാനം ചെയ്തേക്കുമെന്ന് സൂചന. ഒരു ലവ് സ്റ്റോറിയായിരിക്കും ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരുന്നു.

മോഹന്‍ലാലിനെ മലയാളത്തിന് സമ്മാനിച്ച ഫാസില്‍ തന്നെ പ്രണവ് മോഹന്‍ലാല്‍ എന്ന നായകനെയും മലയാളത്തിന് നല്‍കട്ടെയെന്ന നിലപാട് മോഹന്‍ലാലും സ്വീകരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നു.

2011ല്‍ ലിവിംഗ് ടുഗെദര്‍ എന്ന സിനിമയ്ക്ക് ശേഷം ഫാസില്‍ സംവിധാനരംഗത്ത് സജീവമല്ല. ഒരു വലിയ മടങ്ങിവരവ് ഫാസിലിനും ആവശ്യമാണ്. അതുകൊണ്ടുതന്നെ, അനിയത്തിപ്രാവ് പോലെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പോലെ ഒരു തകര്‍പ്പന്‍ പ്രണയകഥയുമായി മടങ്ങിവരാനാണ് ഫാസില്‍ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ സത്യമാണെങ്കില്‍ പ്രണവിന് ഇതിലും മികച്ച ഒരു ലോഞ്ചിംഗ് ലഭിക്കാനില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :