ഫഹദ് ഫാസില്‍ വരുന്നു, പ്രതികാരം ചെയ്യാന്‍!

ഫഹദ് ഫാസില്‍, ആഷിക് അബു, മഹേഷിന്‍റെ പ്രതികാരം, റിമ കല്ലിങ്കല്‍
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (14:16 IST)
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തിന് 'മഹേഷിന്‍റെ പ്രതികാരം' എന്ന് പേരിട്ടു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ആഷിക് അബുവാണ്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്നു.

വ്യത്യസ്തമായ ഒരു പ്രതികാരകഥയാണ് ഈ സിനിമ പറയുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ ആവിഷ്കാരശൈലിയില്‍ ഒരുങ്ങുന്ന സിനിമ ഫഹദ് ഫാസിലിന്‍റെ പുതിയൊരു മുഖം കാട്ടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ബിജിബാല്‍. മഹേഷ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. നായികയെ നിശ്ചയിച്ചിട്ടില്ല.

ഡിസംബറിലാണ് മഹേഷിന്‍റെ പ്രതികാരം ചിത്രീകരണം ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :