ഫഹദ് ഫാസിലിനും ദുല്‍ക്കര്‍ സല്‍മാനും നായിക മഞ്ജുവാര്യര്‍!

WEBDUNIA|
PRO
മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത് മോഹന്‍ലാലിന്‍റെ നായികയായാണ്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം. എന്നാല്‍ പുതിയ വാര്‍ത്ത, മഞ്ജുവാര്യരുടെ മടങ്ങിവരവിലെ രണ്ടാം ചിത്രത്തില്‍ നായകന്‍‌മാരായി എത്തുന്നത് ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിയും!

അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവാര്യര്‍ ഈ യുവനായകന്‍‌മാരുടെ നായികയാകുന്നത്. ഈ സിനിമ ദില്‍ ചാഹ്‌താ ഹൈയുടെ റീമേക്കാണെന്ന് സൂചനയുണ്ട്. ദില്‍ ചാഹ്‌താ ഹൈയില്‍ ഡിം‌പിള്‍ കപാഡിയ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മഞ്ജുവാര്യര്‍ മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്ന കാലത്ത് അഞ്ജലി മേനോന്‍റെ ഒരു പ്രൊജക്ടിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും മടങ്ങിവരവ് മോഹന്‍ലാലിനൊപ്പം ഉജ്ജ്വലമാക്കിയ ശേഷം നായികാ പ്രാധാന്യമുള്ള സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് മഞ്ജുവിന്‍റെ തീരുമാനം.

വാല്‍ക്കഷണം: ‘ദില്‍ ചാഹ്‌താ ഹൈ’ ഹിന്ദി സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ്. ആമിര്‍ഖാന്‍, സെയ്ഫ് അലി ഖാന്‍, അക്ഷയ് ഖന്ന എന്നീ മൂന്ന് നായകന്‍‌മാരുടെ രസകരവും സാഹസികവുമായ ജീവിതമായിരുന്നു ദില്‍ ചാഹ്‌താ ഹൈയിലൂടെ ഫര്‍ഹാന്‍ അക്തര്‍ പകര്‍ത്തിയത്. ഏറെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഹിന്ദിച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :