ഫഹദും പൃഥ്വിയും - ഒരു ക്രൈം ത്രില്ലര്‍!

Last Updated: വെള്ളി, 18 ജൂലൈ 2014 (15:04 IST)
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഇവിടെ' എന്ന് പേരിട്ടു. പൃഥ്വിരാജും ഫഹദ് ഫാസിലുമാണ് സിനിമയിലെ നായകന്‍‌മാര്‍. ഒരു ക്രൈം ഡ്രാമയാണ് ഈ സിനിമ. രണ്ട് വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമാണ് പ്രമേയമാക്കുന്നത്.


‘ഇംഗ്ലീഷ്’ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് തിരക്കഥയെഴുതിയ അജയന്‍ വേണുഗോപാലന്‍ ആണ് ‘ഇവിടെ’ രചിക്കുക. ഇംഗ്ലീഷ് ഒരു പരാജയചിത്രമായിരുന്നു. എന്നാല്‍ ഇംഗ്ലീഷിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആര്‍ട്ടിസ്റ്റ്’ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.


മലയാളത്തിലെ യുവതാരങ്ങളില്‍ ആരാണ് ഒന്നാമന്‍ എന്ന മത്സരത്തില്‍ മുന്‍ നിരയിലുള്ള പൃഥ്വിരാജിന്‍റെയും ഫഹദിന്‍റെയും അഭിനയപോരാട്ടത്തിനുള്ള വേദി കൂടിയായി ‘ഇവിടെ’ മാറുമെന്നുറപ്പ്.


പൂര്‍ണമായും അമേരിക്കയിലാണ് 'ഇവിടെ' ചിത്രീകരിക്കുന്നത്. അകലെ എന്ന സിനിമയില്‍ മുമ്പ് ശ്യാമപ്രസാദ് പൃഥ്വിയെ നായകനാക്കിയിരുന്നു. ആര്‍ട്ടിസ്റ്റിന് ശേഷം ശ്യാമപ്രസാദിന് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :