പ്രിയദര്‍ശന് അനൂപ് മേനോന്‍റെ തിരക്കഥ!

അനൂപ് മേനോന്‍, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍
Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (17:59 IST)
പ്രിയദര്‍ശന്‍റെ 'ആമയും മുയലും' എന്ന സിനിമ കനത്ത പരാജയമായിരുന്നു. എന്നാല്‍ ആ സിനിമയില്‍ അനൂപ് മേനോന്‍റെ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അനൂപും പ്രിയനും ഒന്നിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാകുമെന്ന് അനൂപിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

പ്രിയദര്‍ശന്‍റെ പുതിയ മലയാള ചിത്രത്തിന് താന്‍ തിരക്കഥയെഴുതുന്നതായാണ് അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ അനൂപ് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, പ്രിയദര്‍ശന്‍ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലും സജീവമാകുകയാണ്. അക്ഷയ് കുമാറിനെയും അര്‍ജുന്‍ കപൂറിനെയും നായകന്‍‌മാരാക്കി ഓരോ ചിത്രങ്ങളാണ് ഈ വര്‍ഷം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കുക.

"എന്‍റെ അടുത്ത മോഹന്‍ലാല്‍ ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോഴാണ് അത് അക്ഷയ്കുമാറിനെ നായകനാക്കിയുള്ള ഹിന്ദിച്ചിത്രത്തിന് യോജിച്ച കഥയാണെന്ന് മനസിലായത്. എല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ ഈ രണ്ടു പ്രൊജക്ടുകളും ഒരേസമയം മുന്നോട്ടുപോകും"- പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :