പ്രതിഫലത്തില്‍ റെക്കോര്‍ഡ്, മമ്മൂട്ടിയുടെ പ്രതിഫലം 8 കോടി! ?

Mammootty, Vijay, Priyadarshan, Jayarajan, CBI, മമ്മൂട്ടി, വിജയ്, പ്രിയദര്‍ശന്‍, ജയരാജന്‍, സി ബി ഐ
Last Modified ചൊവ്വ, 19 ജനുവരി 2016 (21:31 IST)
മമ്മൂട്ടി തന്‍റെ പുതിയ സിനിമയ്ക്ക് എട്ടുകോടി രൂപ പ്രതിഫലം വാങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഇക്കാര്യം മെഗാസ്റ്റാറോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ സ്ഥിരീകരിച്ചിട്ടില്ല. ഭരതന്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ മമ്മൂട്ടിക്ക് എട്ടുകോടി രൂപ ഓഫര്‍ ചെയ്തതായാണ് വിവരം.

എന്നാല്‍ ഈ ഓഫര്‍ മമ്മൂട്ടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് സൂചനകള്‍. തമിഴ് സിനിമയില്‍ നായകനോ നായകനേക്കാള്‍ മുകളിലോ നില്‍ക്കുന്ന വേഷങ്ങളാണ് മമ്മൂട്ടി ചെയ്യാറ്. വിജയ് ചിത്രത്തില്‍ വെറും വില്ലന്‍ മാത്രമാണോ ആ കഥാപാത്രം എന്ന ആശങ്ക മമ്മൂട്ടിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥയും തന്‍റെ കഥാപാത്രത്തിന്‍റെ പ്രാധാന്യവും ബോധ്യപ്പെട്ടാല്‍ മാത്രമേ, എത്ര പ്രതിഫലം ഓഫര്‍ ചെയ്താലും മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവൂ എന്നാണ് വിവരം.

ജില്ല എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാലിന് അഞ്ചുകോടി പ്രതിഫലം നല്‍കിയതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :