പൃഥ്വിരാജിന്‍റെ ടീം രണ്ടായി; രണ്ടുപേര്‍ക്കും മമ്മൂട്ടി മതി!

പൃഥ്വിരാജിന്‍റെ സംവിധായകനും തിരക്കഥാകൃത്തിനും ഇപ്പോള്‍ മമ്മൂട്ടി മതി!

Prithviraj, Vamban, The Great Father, Renjith, Dileep, പൃഥ്വിരാജ്, വമ്പന്‍, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, രഞ്ജിത്, ദിലീപ്
Last Updated: വെള്ളി, 21 ഒക്‌ടോബര്‍ 2016 (13:52 IST)
പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ‘സെവന്‍‌ത് ഡേ’. അഖില്‍ പോളിന്‍റെ തിരക്കഥയില്‍ ശ്യാം ധര്‍ ആയിരുന്നു ഈ സിനിമ ഒരുക്കിയത്. ഇപ്പോഴിതാ, അഖില്‍ പോളും ശ്യാം ധറും അവരവരുടെ പുതിയ പ്രൊജക്ടുകളുമായി എത്തുകയാണ്. അഖില്‍ പോള്‍ സംവിധായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടുചിത്രങ്ങളിലെയും നായകന്‍ മമ്മൂട്ടിയാണ്!

‘മെഗാസ്റ്റാര്‍ 393’ എന്നൊരു പ്രൊജക്ട് അഖില്‍ പോള്‍ നേരത്തേ മമ്മൂട്ടിക്കുവേണ്ടി ആലോചിച്ചതാണ്. എന്നാല്‍ ആ പ്രൊജക്ട് വേണ്ടെന്നുവച്ചിട്ടാണ് ഇപ്പോള്‍ പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.

അതേസമയം, ശ്യാം ധറിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ അവസാനം ആരംഭിക്കും. ഈ സിനിമ ഒരു ഫാമിലി ഡ്രാമയായിരിക്കുമെന്നാണ് ആദ്യവിവരം.

ഇപ്പോള്‍ ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയുടെ തിരക്കിലാണ് മമ്മൂട്ടി, അതിന് ശേഷം രഞ്ജിത്തിന്‍റെ ‘വമ്പന്‍’ എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :