പുലിമുരുകന്‍ പണംവാരി, ആ പണം കൊടുത്ത് തലപ്പടവും വാങ്ങി!

Pulimurugan, Mohanlal, Ajith, Vivegam, Siva, Bahubali, പുലിമുരുകന്‍, മോഹന്‍ലാല്‍, അജിത്, വിവേകം, ശിവ, ബാഹുബലി
BIJU| Last Updated: ബുധന്‍, 21 ജൂണ്‍ 2017 (15:27 IST)
പുലിമുരുകന്‍ തമിഴ് പതിപ്പ് മെഗാഹിറ്റായി മാറിയതിന്‍റെ ആഘോഷത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ബാഹുബലിക്ക് ശേഷം ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇപ്പോള്‍ തമിഴകത്ത് പുലിമുരുകന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ത്രീഡി പതിപ്പും വ്യാപകമായി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. വേറൊരു വിശേഷം കൂടിയുണ്ട്. തമിഴകത്തിന്‍റെ തല അജിത് നായകനാകുന്ന അടുത്ത ചിത്രം ‘വിവേകം’ കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. അതും റെക്കോര്‍ഡ് തുകയ്ക്ക്.

നാലേകാല്‍ കോടി രൂപയ്ക്കാണ് വിവേകം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒരു അജിത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്.

സംവിധാനം ചെയ്ത വിവേകത്തില്‍ അജിത് റോ ഏജന്‍റായാണ് അഭിനയിക്കുന്നത്. വിവേക് ഒബ്‌റോയിയും അക്ഷര ഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :