പുണ്യാളന്‍ ആവര്‍ത്തിക്കുമോ? മമ്മൂട്ടി ഡേറ്റ് നല്‍കി!

WEBDUNIA|
PRO
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയ്ന്‍റിലൂടെ പുണ്യാളന്‍റെ അനുഗ്രഹം വേണ്ടത്ര സിദ്ധിച്ചയാളാണ് മമ്മൂട്ടി. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ വിജയത്തിന്‍റെ പുണ്യാളസ്പര്‍ശം സംവിധായകന്‍ രഞ്ജിത് ശങ്കറിനും വേണ്ടുവോളം ലഭിച്ചു. ഇവര്‍ ഒരുമിച്ചാലോ?

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകും എന്നതാണ് പുതിയ വാര്‍ത്ത. നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബചിത്രമാണ് മമ്മൂട്ടിക്ക് രഞ്ജിത് ശങ്കര്‍ സമ്മാനിക്കുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദൃശ്യം, മെമ്മറീസ്, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക. സംഗീതം ബിജിപാല്‍. നായികയെ തീരുമാനിച്ചിട്ടില്ല.

ആഷിക് അബുവിന്‍റെ ഗ്യാംഗ്സ്റ്റര്‍ പൂര്‍ത്തിയായ ശേഷം മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചുതുടങ്ങും. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.

പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്‍റി റോക്സ്, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :